കുട്ടിയാന കുഴിയിൽ; വെള്ളവും ഇൗറ്റയും ആയി അമ്മയാന: രക്ഷകർ പിന്നാലെ

baby-elephant-trapped-in-mud-hole
SHARE

കുഴിയിൽ വീണ കുട്ടിയാനയെ അമ്മ കാവൽ നിൽക്കെ വനപാലകർ രക്ഷപ്പെടുത്തി. അച്ചൻകോവിൽ കല്ലാർ റേഞ്ചിലെ അറമ്പ ആനകുത്തിയിലാണ് സംഭവം. ബുധൻ രാവിലെ ആനകുത്തി ഭാഗത്ത് പട്രോളിങിന് എത്തിയ വനപാലകർ ഒരു സ്ഥലത്ത് ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നതു കണ്ട് ഓടിച്ചു.

ഒരു പിടിയാന മാത്രം പോകാത്തത് ശ്രദ്ധയിൽപ്പെട്ടു. തുടർന്നു നടത്തിയ തിരച്ചിലിലാണ് കുട്ടിയാനയെ കുഴിയിൽ കണ്ടത്. തേക്ക് പ്ലാന്റേഷനിലെ തൊഴിലാളികൾക്ക് കുടിവെള്ളത്തിനായി കുഴിച്ച കുഴിയിലാണ് കുട്ടിയാന വീണത് . കയർ ഉപയോഗിച്ച് 3 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കരയിൽ എത്തിച്ചു. ഈ സമയമത്രയും തോടിന് അക്കരെ അമ്മ കാത്തു നിന്നു. കരയിലെത്തിയ കുട്ടിയാന കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തേക്ക് ഓടി. 

കുഴിയിൽ കിടന്ന കുട്ടിയാനയ്ക്ക് തള്ളയാന സമീപത്തെ തോട്ടിൽ നിന്നു തുമ്പിക്കൈയിൽ വെള്ളവും ഈറ്റയുടെ തളിരും എത്തിച്ചു നൽകിയിരുന്നു. അച്ചൻകോവിൽ ഡിഎഫ്ഒ ബി. സന്തോഷ് കുമാർ, കല്ലാർ ആർഒ ജോജി ജയിംസ്, ബിഎഫ്ഒമാരായ വിഷ്ണു വിജയൻ, സുനീഷ്, ഫോറസ്റ്റ് വാച്ചർമാരായ വിജയകുമാർ, ശ്രീനു, ഷാജി, ഉണ്ണിക്ക്യഷ്ണൻ, ശിവൻകുട്ടി, സുകു, ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം .

MORE IN SPOTLIGHT
SHOW MORE
Loading...
Loading...