'ആർക്കെങ്കിലും 590 കിലോ കഞ്ചാവ് നഷ്ടപ്പെട്ടോ'; ഉടമയെ ട്രോളി പൊലീസ്; ചിരി

assam-police-troll-05
SHARE

ട്രോൾ ഗ്രൂപ്പുകളെ വെല്ലുന്ന വിധമാണ് കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജുകളിലെ തമാശ. ഗൗരവമേറിയ പോസ്റ്റുകൾ പോലും നർമ്മം കലർത്തിയാണ് പേജിൽ വരാറുള്ളത്. കമന്റുകളിടുന്നവർക്കും മറുപടി ട്രോൾ തന്നെ. 

ഇപ്പോഴിതാ കേരള പൊലീസിലെ ട്രോളന്മാരെ കടത്തിവെട്ടും വിധമാണ് അസം പൊലീസിന്റെ ട്വീറ്റ്. 590 കിലോ കഞ്ചാവ് നഷ്ടപ്പെട്ടിട്ടുള്ളവർ പൊലീസുമായി ബന്ധപ്പെടുക എന്ന ട്വീറ്റാണ് ഇപ്പോൾ വൈറലാകുന്നത്. ഒപ്പം അൻപതോളം ബോക്സുകൾ അടുക്കി വെച്ചിരിക്കുന്നതും കാണാം. 

''ആർക്കെങ്കിലും 590 കിലോ വരുന്ന കഞ്ചാവും ഒരു ട്രക്കും ചഗോളിയ ചെക്ക്പോയിന്റിന് സമീപം കഴിഞ്ഞ രാത്രി നഷ്ടപ്പെട്ടിട്ടുണ്ടോ? പേടിക്കേണ്ട, ഞങ്ങളത് കണ്ടെത്തിയിട്ടുണ്ട്. ദയവായി പൊലീസുമായി ബന്ധപ്പെട്ടു, അവർ നിങ്ങളെ സഹായിക്കും, തീർച്ച''- അസം പൊലീസ് ട്വീറ്റ് ചെയ്തു. 

രാത്രിയിൽ പൊലീസ് നടത്തിയ അപ്രതീക്ഷിത തിരച്ചിലിലാണ് കഞ്ചാവിന്റെ വലിയ ശേഖരം പിടിച്ചെടുത്തത്. ട്രോളുകളിലൂടെ പ്രധാനവിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിൽ മുംബൈ പൊലീസും പിന്നിലല്ല. 

MORE IN SPOTLIGHT
SHOW MORE