യുവാവിന്റെ വയറിൽ 8 സ്പൂൺ, ബ്രഷുകൾ കറിക്കത്തി; ഞെട്ടി ഡോക്ടർ

stomach
SHARE

വയറുവേദനയ്ക്കു ചികിൽസ തേടി മാണ്ഡി സുന്ദർനഗറിലെ ആശുപത്രിയിലെത്തിയ യുവാവിനെ പരിശോധിച്ച ഡോക്ടർ ഞെട്ടി. എക്സ്റേയിൽ തെളിഞ്ഞത് ഒരു സ്ക്രൂഡ്രൈവറിന്റെ ഭാഗമായിരുന്നു.

ലാൽബഹാദൂർ ശാസ്ത്രി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ യുവാവിന്റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയ നടത്തി പുറത്തെടുത്തത് 8 സ്പൂൺ, 2 സ്ക്രൂ ഡ്രൈവർ, 2 ടൂത്ത് ബ്രഷ്, ഒരു കറിക്കത്തി, വാതിൽപ്പിടി എന്നിവ.

 മനോദൗർബല്യമുള്ള  കരൺ സെൻ (35) അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

MORE IN SPOTLIGHT
SHOW MORE