ധ്യാനത്തെ ട്രോളുന്നവര്‍ വായിച്ചറിയുവാന്‍; ഈ രാഷ്ട്രീയ തന്ത്രത്തില്‍‌ നിങ്ങളും വീണുപോയി..!

modi-social-media-post-positive
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ ധ്യാനവും സൈബർ ലോകത്ത് വലിയ ചർച്ചയാവുകയാണ്. നല്ല വാക്കുകളും കുറിപ്പുകളും വിമര്‍ശനങ്ങളും ട്രോളുകളുമായി മോദി ധ്യാനം പ്രതിപക്ഷ പാർട്ടികൾ പോലും ഏറ്റെടുത്തിരിക്കുകയാണ്. എന്നാൽ ചിരിച്ച് തള്ളേണ്ടതാണോ ഇത് എന്നാണ് ഒരു കുറിപ്പിലൂടെ യുവാവ് ചോദിക്കുന്നത്. അതിന് അയാൾ നിരത്തുന്ന കാര്യങ്ങൾ വായിച്ചാൽ ശരിക്കും നരേന്ദ്രമോദിയുടെ ലക്ഷ്യം വ്യക്തമാകും. കൃത്യമായ ലക്ഷ്യത്തോടെ മോദി നടപ്പാക്കിയ ഒരു പ്രചാരണം തന്നെയാണ് ഇൗ ധ്യാനവും പുറത്തുവന്ന ചിത്രങ്ങളുമെന്ന് യുവാവ് അക്കമിട്ട് നിരത്തുന്നു. ഇന്ന് പോളിങ് നടക്കുന്ന  59 മണ്ഡലങ്ങളിൽ ഇൗ ധ്യാനം വിധിയെഴുത്തിൽ സ്വാധീനിക്കുമെന്നാണ് വാദം. 

‘59 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ തലേന്ന് മാധ്യമങ്ങൾ ചർച്ച ചെയ്തത് റാഫേൽ അല്ല, ചൗക്കിദാർ ചോർ അല്ല, ആൾക്കൂട്ട കൊലപാതകമല്ല, രാഹുൽ ഗാന്ധിയെ അല്ല, കർഷക ആതമഹത്യയല്ല, ദലിത്‌ അട്രോസിറ്റി അല്ല, ഇലക്ഷൻ ലീഡിങ് ട്രെൻഡുകൾ അല്ല. പിന്നെ എന്താണ് ഒരേയൊരു മോദി. അതും തീർത്ഥാടന വേഷത്തിലുള്ള മോദി.’ ഷിദീഷ് ലാൽ എന്ന യുവാവ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പ്രൊപ്പഗാണ്ട മേക്കിങ്ങിൽ മോദിയെ വെല്ലാൻ ലോകത്ത് മറ്റാരാളുണ്ട് എന്ന് തോന്നുന്നില്ല. മോദിയെ "വിണ്ഢിയെന്ന്" വിളിക്കുന്ന നമ്മൾ "ബുദ്ധിമാന്മാരെല്ലാം" ക്യു നിന്ന് അയാളുടെ പ്രൊപ്പഗാണ്ടയിൽ ഏതെങ്കിലും വിധത്തിൽ പാർട്ടിസിപ്പേറ്റ് ചെയ്ത് അയാളുടെ പ്രൊപ്പഗാണ്ടയെ വൻ വിജയമാക്കി മാറ്റുന്നവരാണ്. ഇന്ന് പൊതുതെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമാണ്. 59 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തിരെഞ്ഞെടുപ്പ് നടക്കുന്നത്.

ബിഹാർ 8, ഉത്തർ പ്രദേശ് 13, പശ്ചിമബംഗാൾ 9, മധ്യപ്രദേശ് 8, ജാർഖണ്ഡ് 3. ചത്തീസ്ഗഡ് 1, ഹിമാചൽ പ്രദേശ് 4, പഞ്ചാബ് 13 എന്നീ മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ്ബൂത്തിൽ പോവുന്നത്.

കഴിഞ്ഞ ആറു ഫേസുകളിലെ തെരഞ്ഞെടുപ്പ് അവലോകനത്തിൽ ബിജെപി തകർന്നടിയും എന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ അയാൾ കളിച്ച അവസാനത്തെ പ്രൊപ്പഗാണ്ടയാണ് കേദാര്നാഥിൽ നമ്മൾ കണ്ടത്. 59 സീറ്റുകളിലേക്കുള്ള തെരെഞ്ഞെടുപ്പ് തലേന്ന് മാധ്യമങ്ങൾ ചർച്ച ചെയ്തത് റാഫേൽ അല്ല, ചൗക്കിദാർ ചോർ അല്ല, ആൾക്കൂട്ട കൊലപാതകമല്ല, രാഹുൽ ഗാന്ധിയെ അല്ല, കർഷക ആതമഹത്യയല്ല, ദളിത്‌ അട്രോസിറ്റി അല്ല, ഇലക്ഷൻ ലീഡിങ് ട്രെൻഡുകൾ അല്ല. ഒരേയൊരു മോദിയെ കുറിച്ചാണ്.അതും തീർത്ഥാടന വേഷത്തിലുള്ള മോദി.

ഹിന്ദു മജോറിറ്റിയുള്ള ഒരു രാഷ്ട്രത്തിൽ ഹിന്ദു പുണ്യഭൂമിയായി കരുതുന്ന കേദാർനാഥിൽ പ്രധാനമന്ത്രി തീർത്ഥാടനം നടത്തുന്ന ദൃശ്യങ്ങൾ മീഡിയയിൽ നിറഞ്ഞു. സോഷ്യൽ മീഡിയയിൽ ട്രോളുകളിലൂടെയാണെങ്കിലും നമ്മളും നന്നായി പണിചെയ്തു. പരസ്യകമ്പനികൾ പറയുന്ന തിയറികളിൽ 'നെഗറ്റീവ്' പബ്ലിസിറ്റി എന്ന വാക്കില്ല. പബ്ലിസിറ്റി മാത്രമേ ഉള്ളൂ. എന്തെല്ലാം ട്രോളുകൾ ഉണ്ടാക്കിയാലും അത് മോദിക്കും BJP യ്ക്കും ഇന്നത്തെ ഒരു ദിവസം ഗുണം മാത്രമേ ചെയ്യൂ. അത് വോട്ടായി മാറും. ഏഴു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലായുള്ള 59 മണ്ഡലങ്ങളിൽ പല മണ്ഡലങ്ങളിലെയും റിസൾട്ടുകൾ മാറാൻ അത് ഉപകരിച്ചേക്കും. ആത്യന്തികമായി വിജയി അയാൾ മാത്രമാണ്.

MORE IN SPOTLIGHT
SHOW MORE