തിമിംഗലത്തേയും കുഞ്ഞിനേയും വളഞ്ഞിട്ട് ആക്രമിച്ച് കൊലയാളി തിമിംഗലങ്ങൾ; നടുക്കും കാഴ്ച

killer-whales3
Image Credit: Monterey Bay Whale Watch
SHARE

അമ്മതിമിംഗലത്തേയും കുഞ്ഞിനേയും കൊലയാളി തിമിംഗലങ്ങൾ ആക്രമിക്കുന്ന ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ആദ്യം കൊലയാളി തിമിംഗലങ്ങൾ ലക്ഷ്യമിട്ടത് കുഞ്ഞ് തിമിംഗലത്തേയായിരുന്നു. എന്നാൽ കുഞ്ഞിനെ ആക്രമിക്കാനെത്തിയ കൊലയാളി തിമിംഗലങ്ങളിൽ നിന്ന് അതിനെ രക്ഷിക്കാൻ അമ്മ തിമിംഗലം ഒരു പാട് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മെക്സിക്കോയിൽ നിന്ന് അലാസ്ക്കയിലേക്കുള്ള ദേശാന്തര ഗമനത്തിലായിരുന്നു ഗ്രേ വേയ്ൽ വിഭാഗത്തിൽ പെടുന്ന അമ്മ തിമിംഗലവും കുഞ്ഞു തിമിംഗലവും.  ലിഫോർണിയയിലെ മൊണ്ടേറെ ബേയ്ക്ക് സമീപത്തു കൂടി കടന്നു പോകുമ്പോഴാണ് ഒരു കൂട്ടം കൊലയാളി തിമിംഗലങ്ങൾ അവരെ വളഞ്ഞത്.

 കൊലയാളി തിമിംഗലങ്ങളുടെ വളഞ്ഞിട്ടുള്ള ആക്രമണത്തിൽ പിടിച്ചു നിൽക്കാൻ അമ്മ തിമിംഗലത്തിനുമായില്ല. ഏകദേശം നാല് മണിക്കൂറോളം അമ്മ തിമിംഗലം തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി കൊലയാളി തിമിംഗലങ്ങളോട് പൊരുതി. ഒടുവിൽ തളർന്ന് അമ്മയും കുഞ്ഞും കൊലയാളി തിമിംഗലങ്ങളുടെ ഇരയായി മാറി.

Par7738717

മറൈൻ ബയോളജിസ്റ്റായ നാൻസി ബ്ലാക്ക് ആണ് ഡ്രോൺ ഉപയോഗിച്ച് അപൂർവ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. തിമിംഗല നിരീക്ഷണത്തിനൊപ്പം സഞ്ചാരികൾക്കൊപ്പം എത്തിയതായിരുന്നു നാൻസി ബ്ലാക്ക്. ഇതാദ്യമായാണ് ഇങ്ങനെയൊരു ആക്രമണം നേരിൽ കാണുന്നതെന്ന് നാൻസി വിശദീകരിച്ചു. 

MORE IN SPOTLIGHT
SHOW MORE