കനിവിന്റെ ഓട്ടങ്ങൾക്ക് ഫിറോസിന് ഇനി പുതിയ ഇന്നോവ ക്രിസ്റ്റ; സമ്മാനിച്ച് സുഹൃത്ത്; വിഡിയോ

firoz-new-car-16
SHARE

ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പലിന് പുതിയ വാഹനം സമ്മാനിച്ച് സുഹൃത്ത്. വ്യവസായിയും സുഹൃത്തുമായ നെഹ്ദി അഷ്റഫ് ആണ് ഫിറോസിന് കാർ സമ്മാനിച്ചത്. ഇന്നോവയുടെ ക്രിസ്റ്റയിലാകും ഇനി ഫിറോസിന്റെ യാത്ര. 

ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് സന്തോഷവാർത്ത ഫിറോസ് പങ്കുവെച്ചത്. ലൈവിനിടെ വാഹനത്തിന്റെ താക്കോലും രേഖകളും ഫിറോസിന് കൈമാറി. 

''നേരത്തെയുണ്ടായിരുന്നത് സെക്കൻഡ് ഹാൻഡ് വാഹനമാണ്. അതിടക്കിടെ തകരാറിലാകും. തിരുവനന്തപുരം മുതൽ കാസർകോട് വരെ എപ്പോഴും യാത്ര ചെയ്യുന്ന ആളാണ് ഫിറോസ്. അതുകൊണ്ട് നന്മ ചെയ്യുന്ന ഞങ്ങളുടെ മുത്തിന് ഞങ്ങളീ വാഹനം നൽകുകയാണ്''- താക്കോൽ കൈമാറി സുഹൃത്തുക്കൾ പറഞ്ഞു. 

''സ്വപ്നത്തിൽ പോലും വിചാരിക്കാത്ത സമയത്താണ് വാഹനം കിട്ടിയത്. ജീവിതത്തിൽ ഒരുപാട് സന്തോഷമുണ്ട് ദിവസമാണ്. കേരളത്തിലെ പാവപ്പെട്ടവർക്ക് വേണ്ടിയാകും ഈ വാഹനം ഓടുക. അപകടത്തിൽപ്പെടാതെ യാത്ര സുരക്ഷിതമായിരിക്കാൻ പ്രാർഥിക്കണം''-ഫിറോസ് പറഞ്ഞു. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.