ആശുപത്രിയിൽ കക്കൂസ് മാലിന്യം; രോഷ വിഡിയോ; പിടിച്ച് പുറത്താക്കി സൂപ്രണ്ട്

fb-live-adoor-hospital
SHARE

‘സാറെ.. ദേ ആ വാർഡിന് സമീപം മലിനജലവും മാലിന്യങ്ങളും കെട്ടിക്കിടക്കുകയാണ്. ദുർഗന്ധം കാരണം നിൽക്കാൻ വയ്യ. എത്ര രോഗികളാണ് സാറെ ഇതു സഹിച്ച് കിടക്കുന്നത്. മോർച്ചറിയും അവിടെയാണ്.’ പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിലെ മാലിന്യപ്രശ്നത്തെ പറ്റി രണ്ടു വിദ്യാർഥികൾ ആശുപത്രി സൂപ്രണ്ടിന്റെ മുറിയിലെത്തി പറഞ്ഞ വാക്കുകളാണിത്. 

അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കിടക്കുന്ന സുഹൃത്തിനെ കാണാനെത്തിപ്പോഴാണ് മാലിന്യം കുന്നുകൂടി ദുർഗന്ധം വരുന്നത് സുഹൃത്തുക്കൾ ശ്രദ്ധിക്കുന്നത്. അപ്പോൾ തന്നെ മെഡിക്കൽ ഒാഫിസറെ വിളിച്ച് പരാതി പറഞ്ഞെങ്കിലും അവഗണനയായിരുന്നു ഫലം. ഇതോടെയാണ് ആശുപത്രിയിലെ മാലിന്യപ്രശ്നം ചൂണ്ടിക്കാണിച്ച് ഇവർ ഫെയ്സ്ബുക്ക് ലൈവിലെത്തിയത്. 

ഫെയ്സ്ബുക്ക് ലൈവിലൂടെ ഇൗ പ്രശ്നങ്ങൾ പറഞ്ഞ് തൽസമയം ഇവർ ആശുപത്രി സൂപ്രണ്ടിന്റെ മുറിലെത്തി. അപ്പോൾ കിട്ടിയ മറുപടി ഇങ്ങനെ; ‘ഞാൻ ഇവിടെ എത്തിയിട്ട് ആറുമാസം ആയതേയുള്ളൂ.. അന്നു മുതൽ ആ മാലിന്യങ്ങൾ അവിടെയുണ്ട്. കക്കൂസ് മാലിന്യമാണ് അവിടെ കെട്ടിനിൽക്കുന്നത്. ഇത് ഒരു ചതുപ്പ് പ്രദേശമാണ് അതുകൊണ്ടാണ് ഇൗ വെള്ളം താഴില്ല. ഇവിടുത്തെ പ്രധാനപ്രശ്നം ഇതാണ്. അല്ല ഇതൊക്കെ ചോദിക്കാൻ നിങ്ങളാരാണ്. സെക്യൂരിറ്റി ഫോൺ പിടിച്ച് വാങ്ങി പുറത്താക്ക് ഇവരെ..’ സൂപ്രണ്ടിന്റെ നിർദേശം പാലിച്ച് ഇവരെ ഒാഫിസിൽ നിന്നും പുറത്താക്കുന്നതും വിഡിയോയിൽ കാണാം. 

MORE IN SPOTLIGHT
SHOW MORE