അമ്പിളിക്കൊപ്പം 15 വർഷം മുൻപ്; ഇനി കൊല്ലാന്‍ നേക്കല്ലേയെന്ന് ആദിത്യന്‍

ambli-devi-adhithiyan
SHARE

ഭാര്യ അമ്പിളി ദേവിക്കൊപ്പം 15 വർഷം മുന്‍പ് എടുത്ത ചിത്രം പങ്കുവച്ച് സീരിയൽ താരം ആദിത്യൻ ജയൻ. ‌സുഹൃത്തുക്കളായിരുന്ന സമയത്തെ ചിത്രവും അടുത്തിടെ എടുത്ത ചിത്രവും ചേര്‍ത്താണ് ആദിത്യൻ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തത്. ‘പതിനഞ്ചു വർഷം മുൻപുള്ള രണ്ടു പേർ. ഇനി ഇതു വേറെ രീതിയിൽ എടുത്തു കൊല്ലാൻ നോക്കല്ലേ’– ചിത്രത്തിനൊപ്പം ആദിത്യൻ കുറിച്ചു.

താരം പങ്കുവച്ച ചിത്രത്തിനു സ്നേഹാശംസകളുമായി ആരാധകരുമെത്തി. ‘ഫോട്ടോയ്ക്ക് പഴക്കം തോന്നുന്നു, എന്നാല്‍ നിങ്ങൾ പഴയതുപോലെ’, ‘15 ഇയർ ചലഞ്ച് ആണോ,’ ‘പ്രായം കൂടും തോറും ഗ്ലാമറും കൂടുകയാണല്ലോ’ എന്നിങ്ങനെയാണ് കമന്റുകൾ. സ്വന്തം വിശേഷങ്ങളും അഭിപ്രായങ്ങളും ആദിത്യൻ ആരാധകരുമായി സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്.

കൊല്ലം കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിൽ ജനുവരി 28ന് ആയിരുന്നു അമ്പിളി ദേവി–ആദിത്യന്‍ വിവാഹം. ഇരുവരും നിരവധി സീരിയലുകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.