പുതിയ പരസ്യവുമായി പ്രിയ; പറ്റിയത് ഭീമാബദ്ധം: ട്രോൾ തന്നെ

priya
SHARE

പ്രിയയുടെ പുതിയ പരസ്യത്തിനും ട്രോൾ. പെർഫ്യൂമിന്റെ പരസ്യമാണ് പുതിയതായി എത്തിയിരിക്കുന്നത്. പ്രിയയോടൊപ്പം രണ്ടു മോഡലുകളും പരസ്യത്തിലുണ്ട്. മറ്റ് രണ്ട് താരങ്ങള്‍ കസേരയിലിരുന്നപ്പോള്‍ പ്രിയ തറയിലിരുന്നാണ് പോസ് ചെയ്തത്. ഇതൊന്നുമല്ല പ്രശ്നം.

പ്രൊമോഷനായി കമ്പനി അയച്ചു നൽകിയ കണ്ടൻ്റ് എഡിറ്റ് ചെയ്യാതെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു പ്രിയ. ഫേസ്ബുക്കിലേക്കും ഇൻസ്റ്റാഗ്രാമിലേക്കുമുള്ള കണ്ടൻ്റ് എന്ന തലക്കെട്ടോടെയാണ് പ്രിയ ഈ പ്രൊഡക്ടിൻ്റെ പ്രൊമോഷൻ വിവരങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. പ്രിയ ചെയ്യുന്നതിനെ ട്രോളാൻ ഇരിക്കുന്നവർക്ക് ഇത് തന്നെ ധാരാളം.

പ്രിയയുടെ കോപ്പിയടി ചൂണ്ടിക്കാട്ടിക്കൊണ്ട് ട്രോളന്മാര്‍ ഇത് ആഘോഷമാക്കുകയാണ്.

priya2

കുട്ടൂസന്റെ പുതിയ പരസ്യമെത്തി എന്നാണ് പരിഹാസം. ഇവള് ആള് പുലിയാ കേട്ടാ.. ഇന്റര്‍നാഷ്ണല്‍ പരസ്യത്തിലൊക്കെയേ അഭിനയിക്കൂ എന്നും പറയുന്നു സോഷ്യൽ മീഡിയയിൽ കമന്റുണ്ട്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.