അശ്രദ്ധമായി ബൈക്ക് തിരിച്ചു; പിന്നിലിടിച്ച് എസ്​യുവി; തെറിച്ച് ടയറിന്റെ അടിയിൽ: വിഡിയോ

accident-viral-video
SHARE

അമിതവേഗവും അശ്രദ്ധയും റോഡുകൾ ചോരക്കളമാക്കുമ്പോൾ നടുക്കുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അശ്രദ്ധമായി ലൈൻ മുറിച്ചുകടന്ന ബൈക്കാണ് അപകടത്തിൽ പെട്ടത്. അമിത വേഗത്തിലെത്തിയ കാറും അപകടത്തിൽ ഒരുപോലെ ഉത്തരവാദിയാണ്. 

ബെംഗളൂരുവിൽ നടന്ന അപകടത്തിന്റെ വിഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. നാലുവരി പാതയിൽ വലത്തേക്ക് തിരിയാൻ ലൈൻമാറിയപ്പോഴാണ് ബൈക്ക് യാത്രക്കാർക്ക് അപകടം സംഭവിച്ചത്. ബൈക്കിന് പിന്നിൽ അമിതവേഗത്തിലെത്തിയ എസ്​യുവി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ എസ്‍യുവിയുടെ അടിയിലേയ്ക്കാണ് ബൈക്ക് യാത്രക്കാർ ചെന്നുവീണത്.  എസ്‌യുവിയിലെ ഡ്രൈവറും യാത്രക്കാരും ഇറങ്ങി ഇവരെ വാഹനത്തിന് അടിയിൽ നിന്നു വലിച്ചുമാറ്റുകയായിരുന്നു. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE