ക്ലാസിൽ ഉറങ്ങി വീണു; എഴുന്നേറ്റപ്പോൾ വിഡിയോ വൈറൽ; ചിരി വിഡിയോ

child-sleep-viral-video
SHARE

‘ഇൗ കുഞ്ഞിന്റെ അവസാനത്തെ ആ ചമ്മിയ ചിരി മാത്രം മതി മനസ് നിറയാൻ..’ വിഡിയോ കണ്ട പലരും കമന്റായി ഇട്ട വാചകം ഇങ്ങനെയാണ്. സൈബർ ലോകത്ത് ഉറക്കത്തിലൂടെ വൈറലാവുകയാണ്  ഇൗ കുട്ടി.  ക്ലാസില്‍ ഇരുന്ന് ഉറക്കം തൂങ്ങി വീഴുന്ന കുട്ടിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പലരും ഇഷ്ടത്തോടെ പങ്കുവയ്ക്കുന്നത്.

ക്ലാസ് നടക്കുന്നതിനിടയിലാണ് കുട്ടി ഇരുന്നുറങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെട്ട ആരോ ഇൗ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. നല്ല ഉറക്കത്തിൽ രണ്ടുതവണ അവൾ തൂങ്ങി വീഴുന്നതും വിഡിയോയിൽ കാണാം. ചുറ്റുമിരിക്കുന്ന സഹപാഠികളാകട്ടെ ഇൗ ഉറക്കം കണ്ട് ചിരിയടക്കാൻ പാടുപെട്ടു. ഒടുവില്‍ അവള്‍ ഉറങ്ങി തറയിൽ വീണതോടെയാണ് ഞെട്ടി ഉണരുന്നത്. അപ്പോഴാണ് തന്റെ ഉറക്കം ക്യാമറയിൽ പകർത്തുന്നതും സഹപാഠികൾ ചിരിക്കുന്നതും അവൾ അറിയുന്നത്. ആകെ ചമ്മിയ അവസ്ഥയിൽ അവളും പാസാക്കി നല്ല ക്ലാസ് പുഞ്ചിരി. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.