'എപ്പിടി ഇറുക്ക്, നല്ലാ ഇറുക്ക്'; ധോണിയുടെ ചോദ്യത്തിന് 6 ഭാഷകളിൽ സിവയുടെ ഉത്തരം: വിഡിയോ

dhoni-ziva
SHARE

സോഷ്യൽമീഡിയയുടെ പ്രിയങ്കരിയാണ് എം.എസ്.ധോണിയുടെ മകൾ സിവ. അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ എന്ന മലയാളികളുടെ പ്രിയപ്പെട്ട ഗാനം ആലപിച്ചതിലൂടെയാണ് സിവയെ സമൂഹമാധ്യമത്തിലെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇപ്പോഴിതാ അച്ഛൻ ധോണിയുടെ ചോദ്യങ്ങൾ ആറു ഭാഷകളിൽ ഉത്തരം പറഞ്ഞ് ഞെട്ടിച്ചിരിക്കുകയാണ് സിവ.

തമിഴ്‍, ബംഗാള്‍, ഗുജറാത്ത്, ഭോജ്പൂരി, പഞ്ചാബി, ഉര്‍ദു എന്നീ ഭാഷകളിലാണ് സിവക്കുട്ടിയും ധോണിയും തമ്മില്‍ സംസാരിക്കുന്നത്. ധോണി ചോദിക്കുന്ന ഓരോ ചോദ്യത്തിനും പെട്ടന്ന് തന്നെയാണ് സിവയുടെ മറുപടിയും. അച്ഛനും മകളും ഒന്നിച്ചുള്ള ഈ ക്യൂട്ട് വിഡിയോ നിരവധിപ്പേരാണ് പങ്കുവെച്ചിരിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE