'അന്തം കമ്മികൾ ചെല്ല്'; മന്ത്രിയുടെ 'ലൈറ്റും ഫൈനും' ട്രോളിന് ബൽറാമിന്റെ മറുപടി

balram-mm-mani-14-03
SHARE

ടോം വടക്കനെയും കോണ്‍ഗ്രസിനെയും ട്രോളിയ വൈദ്യുതി മന്ത്രി എംഎം മണിക്ക് വി ടി ബൽറാം എംഎൽഎയുടെ മറുപടി. അവസാനം പോകുന്നയാള്‍ പാർട്ടി ഓഫീസ് പൂട്ടിപ്പോകുമ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യണമെന്നും വൈദ്യുതി അമൂല്യമാണെന്നുമായിരുന്നു മണിയുടെ ട്രോൾ. 

അവസാനം പോകുന്നയാൾ ലൈറ്റും ഫാനും ഓഫാക്കുക മാത്രമല്ല, രാജ്യത്തിന്റെ മൊത്തം ഫ്യൂസും ഊരിക്കൊണ്ടു പോകുന്ന കാഴ്ചയാണ് കമ്മ്യൂണിസം നിലനിന്നിരുന്ന രാജ്യങ്ങളില്‍ കാണാൻ കഴിഞ്ഞതെന്ന് ബല്‍റാം തിരിച്ചടിച്ചു. ഇന്ത്യ എന്ന ഈ രാജ്യം ഇവിടെ ഉള്ളിടത്തോളം കാലം സ്വാതന്ത്ര്യത്തിന്റെ കാറ്റും മതേതര ജനാധിപത്യത്തിന്റെ വെളിച്ചവുമായി കോൺഗ്രസ് ഈ നാട്ടിൽത്തന്നെ കാണുമെന്നും ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പ് വായിക്കാം: അവസാനം പോകുന്നയാൾ ലൈറ്റും ഫാനും ഓഫാക്കുക മാത്രമല്ല, രാജ്യത്തിന്റെ മൊത്തം ഫ്യൂസും ഊരിക്കൊണ്ടു പോകുന്ന കാഴ്ചയാണ് സോവിയറ്റ് യൂണിയൻ മുതൽ കിഴക്കൻ യൂറോപ്പ് വരെ കമ്മ്യൂണിസം നിലനിന്നിരുന്ന രാജ്യങ്ങളിലൊക്കെ നമുക്ക് കാണേണ്ടി വന്നത്. പിന്നീട് റീ കണക്ഷൻ എടുക്കാൻ സിഡി അടയ്ക്കാൻ പോലും അവിടെയൊന്നും ഒരാളും കടന്നുവന്നിട്ടില്ല.

അതുകൊണ്ട് അന്തം കമ്മികൾ ചെല്ല്, ഇന്ത്യ എന്ന ഈ രാജ്യം ഇവിടെ ഉള്ളിടത്തോളം കാലം സ്വാതന്ത്ര്യത്തിന്റെ കാറ്റും മതേതര ജനാധിപത്യത്തിന്റെ വെളിച്ചവുമായി കോൺഗ്രസ് ഈ നാട്ടിൽത്തന്നെ കാണും.

അഭിമാനമാണ് കോൺഗ്രസ്

അധികാരത്തിൽ വരണം കോൺഗ്രസ്

കോൺഗ്രസിനെ ട്രോളിയ മന്ത്രി മണിയുടെ കുറിപ്പ് ഇങ്ങനെ: അവസാനം പോകുന്നവരോട് ഒരു അഭ്യർഥന, പാർട്ടി ഓഫീസ് പൂട്ടിപ്പോകുമ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യണം. കാരണം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ്, അത് പാഴാക്കരുത. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.