ഒരു മണിക്കൂറിൽ 29 ട്വീറ്റുകൾ; പ്രമുഖരെ ടാഗ് ചെയ്ത് മോദി; വേറിട്ട ട്രെൻഡ്

modi-twitter-13-03
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മണിക്കൂറിനിടെ 29 ട്വീറ്റുകളാണ് ഇന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് എന്ന് പറയുമ്പോള്‍ കാര്യം എന്താണെന്നറിയാന്‍ ഒരു കൗതുകം കാണും. സംഭവം തിരഞ്ഞെടുപ്പ് തന്നെയാണ്. വോട്ട് ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയ–സിനിമാ–കായിക ലോകത്തെ പ്രമുഖരെ ടാഗ് ചെയ്താണ് വേറിട്ട ബോധവത്കരണ പരിപാടിയുമായി മോദി രംഗത്തുവന്നത്. ഇന്നത്തെ പ്രധാന സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍ കാണാം.

വലിയൊരു തിരഞ്ഞെടുപ്പ് ബോധവത്കരണ ക്യാംപയിനാണ് പ്രധാനമന്ത്രി ഇന്ന് ട്വിറ്ററില്‍ തുടക്കമിട്ടത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം ഉയര്‍ത്താനുള്ള പ്രചാരണത്തില്‍ പങ്കെടുക്കാന്‍, രാഷ്ട്രീയ–കായിക–സിനിമാ മേഖലയിലെ സെലിബ്രിറ്റികളോട് മോദിയുടെ ആഹ്വാനം. 

ട്വീറ്റുകളും അതിനുള്ള മറുപടികളുമായി മോദിയുടെ ഹാന്‍ഡില്‍ സജീവമായി. ഇതൊരു ഉത്തരവാദിത്തമായി കാണുന്നുവെന്ന് ഉടന്‍ തന്നെ മോഹന്‍ലാലിന്റെ മറുപടി. 

എന്നാല്‍ എസ്.പി നേതാവ് അഖിലേഷ് യാദവ്, ഒരു ട്രോള്‍ ഇറക്കിയാണ് ഇതിനോട് പ്രതികരിച്ചത്. മോദിയുടെ ട്വീറ്റില്‍ സന്തോഷമുണ്ടെന്നും, ഒരു പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനാണ് എല്ലാവരും ഈ വോട്ടവകാശം വിനിയോഗിക്കേണ്ടത് എന്നുമായിരുന്നു അഖിലേഷിന്റെ കമന്റ്.

കേരളത്തിലേക്കു വന്നാല്‍ കുമ്മനം രാജശേഖരന് മന്ത്രി തോമസ് ഐസക് കൊടുത്ത ഒരു കിടിലന്‍ മറുപടിയുണ്ട്. ശബരിമല വിഷയത്തില്‍ പരസ്യസംവാദത്തിന് സര്‍ക്കാരിനെ വെല്ലുവിളിച്ച കുമ്മനം ചിന്തിക്കുന്നത് കേശവന്‍ മാമന്റെയും സുമേഷ് കാവിപ്പടയുടെയും നിലവാരത്തിലാണ് എന്നായിരുന്നു ഐസകിന്റെ പരിഹാസം. 

സ്ഥാനാര്‍ഥികളുടെ പ്രൊഫയിലിലൂടെ കണ്ണോടിച്ചാല്‍ നിറയെ സെല്‍ഫ് പ്രമോഷന്‍ ചിത്രങ്ങളും വിഡിയോകളുമാണ്. 

തന്റെ മത്സരത്തിന് കെട്ടിവെയ്ക്കാന്‍ പണം നല്‍കിയ എഴുത്തുകാരന്‍ ടി. പത്മനാഭനക്കുറിച്ചുള്ള ഒരു കുറിപ്പും പി. രാജീവ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE