കൂട്ടുകാർ എത്തിച്ച പെൺകുട്ടിയുടെ മുഖം കണ്ട് നടുങ്ങി യുവാവ്; പാഠം: വിഡിയോ

respect-women-video
SHARE

ടിക്ടോക് വിഡിയോകളിലൂടെ ചിരിപ്പിക്കാനും പറ്റിക്കാനും മാത്രമല്ല നല്ല സന്ദേശം നൽകാനും കഴിയുമെന്ന് തെളിയിക്കുകയാണ് ഒരു സംഘം ചെറുപ്പക്കാർ. വനിതാ ദിനത്തോട് അനുബന്ധിച്ച് ചെയ്ത് ടിക്ടോക് വിഡിയോകളാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്. അമ്മയോടും സഹോദരിയോടും മാത്രം മാന്യമായി പെരുമാറിയാൽ മതിയോ എന്ന ചോദ്യമാണ് ഈ വിഡിയോയിലൂടെ ഉന്നയിക്കുന്നത്. വിഡിയോ പങ്കുവയ്ക്കുന്ന ആശയത്തിലൂടെയാണ് ഇത് വിവരിക്കുന്നത്.

വഴിയിലൂടെ നടന്നു പോകുന്ന െപൺകുട്ടിയെ ഒരു സംഘം ആൺകുട്ടികൾ തട്ടിക്കൊണ്ടുപോകുന്നു. പെൺകുട്ടിയുടെ മുഖം ഇവർ തുണി ഉപയോഗിച്ച് മറയ്ക്കുകയും ചെയ്യുന്നുണ്ട്. ബലം പ്രയോഗിച്ച് ഒഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയ ശേഷം ഉപദ്രവിക്കാൻ ശ്രമിക്കുകയാണ് സംഘം. സംഘത്തിന്റെ നേതാവായ ചെറുപ്പക്കാരൻ എത്തുകയും പെൺകുട്ടിയുടെ മുഖത്തുള്ള തുണി  മാറ്റുകയും ചെയ്യുന്നു. ഇതോടെ അമ്പരന്ന് പോവുകയാണ് യുവാവ്. നിലത്തുകിടന്ന് നിലവിളിക്കുന്ന പെൺകുട്ടി തന്റെ സഹോദരിയാണെന്ന് യുവാവ് അപ്പോഴാണ് തിരിച്ചറിയുന്നത്. ‘എന്തുകൊണ്ട് അമ്മയും സഹോദരിയും മകളും മാത്രം. എല്ലാ സ്ത്രീകളെയും ബഹുമാനിക്കൂ’ എന്ന കുറിപ്പിനൊപ്പമാണ് ഇൗ വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE