‘നീ എന്റെ അടുത്തിരിക്ക്..’; ജോണ്‍സണ്‍ മാസ്റ്ററെ കൊണ്ടുപോയ തലവേദന: കണ്ണീര്‍ വിഡിയോ

johnson-master-death
SHARE

ജീവിതവും പ്രണയവും കണ്ണീരും സംഗീതത്തിൽ ചാലിച്ച് മലയാളിക്ക് വേണ്ടുവോളം വിളമ്പിയിരുന്നു ജോൺസൺ മാസ്റ്റർ. എന്നാൽ അദ്ദേഹത്തിന്റെ സംഗീതം പോലെ തന്നെ അമ്പരപ്പോടെയാണ് ജോൺസൺ മാസ്റ്ററിന്റെ കുടുംബത്തെയും മലയാളി പിന്നീട് നോക്കിയത്. കാരണം സംഗീതം പോലെ ഹൃദ്യമായിരുന്നില്ല അദ്ദേഹത്തിന്റെ കുടുംബത്തിൽ പിന്നീട് സംഭവിച്ചത്. എന്തും ആരുടെയും മുഖത്ത് നോക്കി തുറന്നുപറയാൻ ചങ്കൂറ്റമുള്ള ആളായിരുന്നു ജോൺസൺ. എന്നാൽ വീട്ടിലെത്തിയാൽ റാണിയെ ചേർത്തിരുത്തി പുതിയ പാട്ടുകൾ കേൾപ്പിക്കും. ചിലപ്പോൾ പുലരുവോളം നീളും ആ സംഗീതരാത്രികൾ. എവിടെ പോയാലും റാണിയെയും ഒപ്പം കൂട്ടും. അങ്ങനെ ജീവിതത്തിന്റെ വലിയകാലം ജോൺസന്റെ റാണിയായി ജീവിച്ചു. 

കുടുംബത്തിന്റെ ഇമ്പമായിരുന്നു ജോൺസൺ. എന്നാൽ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള ശൂന്യതയും അതിനുശേഷം മകന്റെയും മകളുടെയും പെട്ടെന്നുള്ള മരണങ്ങളും. വിധിയുടെ കൊടുംക്രൂരതകളും നടമാടിയ ആ ജീവിതത്തെ കുറിച്ച് റാണി ജോൺസൺ മനോരമ ന്യൂസിനോട് തുറന്നുപറയുന്നു. 

നീ എന്റെ അടുത്തിരിക്ക്; അന്ന് ജോണ്‍സണ്‍ മാഷ് പറഞ്ഞു 

‘മോനെ, ഡാഡി നിന്നെ കൊണ്ടുവിടാമെന്ന് പറയുന്നുണ്ട്. എനിക്കും വലിയ അത്ഭുതം തോന്നി. റെൻ സാധാരണ കമ്പനി വണ്ടിയിലാണ് പോകുന്നത്. എന്നാൽ അന്ന് എന്തുപറ്റിയെന്ന് അറിയില്ല അദ്ദേഹം അവനെ ബസ് സ്റ്റോപ്പിൽ കൊണ്ടാക്കാൻ പോയി. എന്നിട്ട് തിരികെ വന്നപ്പോൾ എന്നോട് പറഞ്ഞു. എടോ എനിക്ക് നല്ല തലവേദനയുണ്ടെന്ന്. ഞാൻ പോയി ബാം ഒക്കെ പുരട്ടിക്കൊടുത്തു. പിന്നീട് എന്നോട് പറഞ്ഞു. ശ്വാസം മുട്ടുന്നുണ്ടെന്ന്. ഞാൻ ആകെ ഭയന്നു താഴേക്ക് പോകാൻ ഒരുങ്ങിയ എന്നോട് പറഞ്ഞു. നീ എങ്ങും പോകണ്ട. എന്റെ അടുത്ത് ഇരിക്കെന്ന്... പിന്നീട് ശ്വസം മുട്ടൽ കൂടി. ഞാൻ വേഗം ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും... ചേട്ടൻ...’ ജോൺസൺ മാസ്റ്ററിന്റെ അവസാനനിമിഷങ്ങൾ റാണിയുടെ വാക്കുകളിലിങ്ങനെയാണ്. സന്തോഷം നിറഞ്ഞ കുടുംബത്തിേലക്ക് വിധി നടത്തിയ ആദ്യ ക്രൂരത. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE