മെട്രോ നഗരവീഥിയെ പ്രകമ്പനം കൊള്ളിച്ച് വനിതകള്‍

bike-riders
SHARE

വനിതാദിനത്തില്‍ മെട്രോ നഗരവീഥിയെ പ്രകമ്പനം കൊള്ളിച്ച് ഒരു കൂട്ടം വനിതകള്‍. കൊച്ചിയിലെ വനിത ബൈക്ക് ആന്‍ഡ് ബുള്ളറ്റ് റൈഡേഴ്സ് കൂട്ടായ്മയാണ് നഗരത്തിലൂടെ ബുള്ളറ്റ് റാലി നടത്തി വനിതാദിനം ആഘോഷിച്ചത്.

ഇവരാരും ചില്ലറക്കാരല്ല. ബുള്ളറ്റില്‍ കാശ്മീര്‍ വരെ ചുറ്റി കറങ്ങിയ അനുഭവമുള്ളവര്‍ക്ക് വനിതാദിനം ആഘോഷിക്കാന്‍ കൂട്ട് ബുള്ളറ്റ് തന്നെ. പെണ്‍കരുത്ത് വിളിച്ചോതുന്നത് തന്നെയായിരുന്നു ഇവരുടെ ബുള്ളറ്റ് റൈഡ്. ഇരുപതിലേറെ വനിതകളാണ് ബുള്ളറ്റുമായി നഗരത്തിലേക്കിറങ്ങിയത്.

18 കാരി മുതല്‍ 52 വയസ് വരെയുള്ള വീട്ടമ്മവരെയുണ്ട് കൂട്ടത്തില്‍. അലസരായി വീട്ടിലിരിക്കാതെ ജീവിതം ഒരോ നിമിഷവും ആഘോഷിക്കുന്നവരാണിവര്‍. കൃത്യമായ സന്ദേശം കൂടി പങ്ക് വച്ചായിരുന്നു വനിതാദിനത്തിന്റെ ഭാഗമായുള്ള ബുള്ളറ്റ് റാലിയും.

പനമ്പിള്ളി നഗര്‍ വാക്്വേയില്‍ നിന്നാരംഭിച്ച റാലി കടവന്ത്ര വൈറ്റില പാലാരിവട്ടം ഇടപ്പള്ളി വഴി ചിറ്റൂരില് സമാപിച്ചു.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.