പതിനായിരം രൂപയിൽ തൊട്ടില്ല, ആ ബാഗ് തിരികെ നല്കി; വിദ്യാര്‍ഥികളുടെ മാതൃക

thalvady-students
SHARE

ആലപ്പുഴ എടത്വായിൽ ലോട്ടറി വില്‍പനക്കാരന്‍റെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ട പണം തിരികെ നല്‍കി ബന്ധുക്കളായ വിദ്യാര്‍ഥികൾ മാതൃകയായി. തലവടി ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ബാഗ് തിരികെ നൽകിയത്.

തലവടിസ്വദേശികളായ നിഖില്‍, ആദര്‍ശ് എന്നിവരാണ് പതിനായിരം രൂപ അടങ്ങിയ ബാഗ് തിരികെ ഏല്‍പ്പിച്ച് മാതൃകയായത്. ഇരുവരും ഇന്നലെ വൈകിട്ട് കുടിവെള്ളം ശേഖരിക്കാന്‍ തലവടി എ.കെ.ജി ജംക്ഷനിൽ ചെന്നപ്പോഴാണ് പണം അടങ്ങിയ ബാഗ് ശ്രദ്ധയില്‍പെട്ടത്. വിദ്യാര്‍ഥികളുടെ അന്വേഷണത്തില്‍ ലോട്ടറി വില്‍പനക്കാരൻറെ കൈയ്യില്‍നിന്ന് പണം നഷ്ടപ്പെട്ടതായി അറിഞ്ഞു. തുടര്‍ന്ന് പണം അടങ്ങിയ ബാഗ് ഉടമസ്ഥനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. 

വിദ്യാര്‍ഥികളുടെ സത്യസന്ധത അറിഞ്ഞ തലവടി ഗവ. ഹൈസ്‌കൂള്‍ അധികൃതര്‍ പഞ്ചായത്തില്‍ അറിയിക്കുകയും, അനുമോദന സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു. സ്കൂൾ അധികൃതർക്ക് പുറമേ പഞ്ചായത്തംഗങ്ങളും വിദ്യാർഥികളെ അനുമോദിക്കാനെത്തിയിരുന്നു.

MORE IN SPOTLIGHT
SHOW MORE