സേതുലക്ഷ്മിയുടെ മകനു വേണ്ടി 'ചങ്ക്സിന്റെ' മെഗാ ഷോ; നന്ദി പറഞ്ഞ് കിഷോർ

sethulakshmi-mega-show
SHARE

നടി സേതുലക്ഷ്മിയുടെ വൃക്ക തകരാറിലായ മകന്‍കിഷോറിന്‍റെ ചികില്‍സാ ചെലവു കണ്ടെത്താനായി സൂഹൃത്തുക്കളുടെ മെഗാഷോ. മിമിക്രി കലാകാരന്‍ കൂടിയായ കിഷോറിനെ സഹായിക്കാന്‍ മഞ്ചു വാര്യര്‍,രമ്യാ നമ്പീശന്‍, സുരാജ് വെഞ്ഞാറുമൂട് ഉള്‍പ്പെടെ സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖര്‍ മെഗാഷോയില്‍ പങ്കാളികളായി. തിരുവനന്തപുരം പൂജപ്പുര മൈതാനിയാണ് ചങ്ക്സ് എന്നു പേരിട്ട മെഗാഷോ നടന്നത്

നിരവധി തവണ ഡയാലിസിനു വിധേയനായ കിഷോറിനു വൃക്കമാറ്റിവെയ്ക്കലിലൂടെ മാത്രമേ ജീവന്‍ നിലനിര്‍ത്താനാകൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വൃക്ക ദാനത്തിനു കിഷോറിന്റെ ഭാര്യതയ്യാറാണ്. എന്നാല്‍ ഭീമമായ ചികില്‍സാചെലവ് താങ്ങാനാകുന്നില്ല. തുടര്‍ന്നാണ് സൃഹൃത്തുക്കള്‍ ഫണ്ടിനായി മെഗാ ഷോ നടത്തിയത്. 

അമ്മയും ഭാര്യയും മക്കളും ഉള്ള വേദിയില്‍ സൃഹൃത്തുക്കളുടെ സ്നേഹത്തിനു കിഷോര്‍ നന്ദി പറഞ്ഞു. തുടര്‍ന്നു കലാപരിപാടികള്‍.

MORE IN SPOTLIGHT
SHOW MORE