വീട്ടിൽ ഗ്യാസ്ചോർച്ച; കുടുംബത്തെ രക്ഷിക്കാൻ നായ കണ്ടെത്തിയ മാർഗം; കയ്യടി

dog-save
SHARE

നായയുടെ നന്ദിയെക്കുറിച്ചുള്ള അനുഭവകഥകൾ പറയാൻ ഒട്ടേറെയുണ്ടാകും. നൻമയുടെ പ്രതീകമാകുന്ന, ഉത്തരവാദിത്തതോടെ വീട്നോക്കുന്ന നായകളെ കുടുംബത്തിലെ അംഗത്തെ പോലെ തന്നെ ഉടമസഥ്ർ സ്നേഹിക്കാറുണ്ട്. ന്യൂയോർക്കിൽ നിന്നുള്ള ഇൗ വാർത്തയിലെ ഹീറോ രക്ഷിച്ചത് ഒരു കുടുംബത്തെയാണ്. ന്യൂയോര്‍ക്കിലെ ടക്കഹോയിലാണ് സംഭവം.

വീടിന് പുറത്തിറങ്ങിയ നായ വല്ലാതെ കുരയ്ക്കാൻ തുടങ്ങിയതോടെയാണ് ചുറ്റുമുള്ളവരുടെ ശ്രദ്ധയിൽപ്പെടുന്നത്. കുര നിർത്താതെ വന്നതോടെ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. വീട്ടിൽ കള്ളൻ കയറിയതുകൊണ്ടാകാം നായ കുരയ്ക്കുന്നത് എന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ വീടിനുള്ളിൽ കടന്ന പൊലീസ് കണ്ടത് മറ്റൊന്നാണ്. അടച്ചിട്ടിരുന്ന വീടിന്റെ താഴത്തെ നിലയിൽ നിന്നും ഗ്യാസ് ചോര്‍ന്ന് രൂക്ഷമായ ഗന്ധം പരക്കുകയായിരുന്നു.  എന്നാല്‍ ഇക്കാര്യം മുകളിലുണ്ടായിരുന്ന വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. വീട്ടുകാരെ ഇക്കാര്യമറിയിക്കുന്നതില്‍ പരാജയപ്പെട്ടതിനാലാണ് നായ പുറത്തിറങ്ങി കുരച്ച് ബഹളമുണ്ടാക്കിയത്.

പിന്നീട് പൊലീസ് വീട്ടിലുള്ളവരെ സുരക്ഷിതരായി മാറ്റിയശേഷം ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ ഗ്യാസ് ചോര്‍ച്ച തടഞ്ഞു. കുടുംബത്തിന്റെ ജീവന്‍ രക്ഷിച്ച സാഡി എന്ന നായയാണ് ഇപ്പോൾ സോഷ്യൽ ലോകത്തും ഹീറോ. ടക്കഹോ പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

MORE IN SPOTLIGHT
SHOW MORE