ചലനമറ്റ് നായക്കുട്ടി; കോരിയെടുത്ത് ഇവർ; കണ്ണുനിറഞ്ഞ് വാലാട്ടി അമ്മ; വിഡിയോ

dog-love-road-video
SHARE

ചുറ്റും തിരക്കിട്ട് പായുന്ന വാഹനങ്ങളും മനുഷ്യരും. അവിടെ ഇൗ നായ കാഴ്ചയിൽ മനസിലാവുന്ന ഭാഷയിൽ പറയുന്നത് ഒരു അമ്മയുടെ വേദനയാണ്. ഫെയ്സ്ബുക്ക് പേജുകളിൽ രണ്ടു ദിവസമായി പ്രചരിക്കുന്ന നൻമ വിഡിയോ സ്നേഹത്തിന്റെ പ്രതീകമാവുകയാണ്. എവിടെ എപ്പോൾ സംഭവിച്ചതാണെന്ന് വ്യക്തമല്ലെങ്കിലും ഇതിലെ കാഴ്ച മനസ് നിറയ്ക്കുന്നുവെന്നാണ് ലഭിക്കുന്ന കമന്റുകൾ.

തിരക്കേറിയ റോഡിൽ വാഹനമിടിച്ച് കിടക്കുന്ന നായക്കുട്ടിയുടെ അടുത്ത് നിൽക്കുകയാണ് അമ്മ നായ. എങ്ങോട്ടും മാറാതെ ആ ശരീരത്തിന് മുന്നിൽ വാലാട്ടി സഹായം തേടുകയാണ് ഇൗ നായ. എന്നാൽ വാഹനങ്ങളോ അടുത്തുകൂടി നടന്നുപോയവരോ ഇത് കണ്ടഭാവം പോലും കാണിച്ചില്ല. ഒടുവിൽ സമീപത്ത് നിന്ന രണ്ട് സ്ത്രീകൾ റോഡിലിറങ്ങി നായക്കുട്ടിയുടെ ശരീരം കോരിയെടുത്ത് റോഡിൽ നിന്നും മാറ്റി. അപ്പോഴെല്ലാം അമ്മ നായ വാലാട്ടി ഇവർക്ക് പിന്നാലെ നടക്കുകയാണ്. റോഡിന്റെ ഒാരത്ത് കൊണ്ട് കിടത്തിയ ശരീരത്തിൽ പല തവണ പരിശോധന നടത്തുന്നുണ്ട് ഇൗ അമ്മ. എന്നാൽ ഒരു അനക്കം പോലുമില്ലാതെ കിടക്കുകയായിരുന്നു ആ നായക്കുട്ടി. ഒടുവിൽ സ്ത്രീകൾ നായക്ക് ഭക്ഷണം നൽകിയെങ്കിലും അത് കഴിക്കാതെ കുഞ്ഞിനോട് ചേർന്നിരിക്കുകയായിരുന്നു. ഒടുവിൽ ഇൗ നായയെയും കുഞ്ഞിന്റെ ശരീരവും തെരുവിൽ ഉപേക്ഷിക്കാതെ കയ്യിൽ കോരിയെടുത്ത് നടന്നകലുകയാണ് ഇൗ സ്ത്രീകൾ. ഒപ്പം വാലാട്ടി ഇൗ അമ്മ നായയും. 

അമ്മയുടെ സ്നേഹം മനുഷ്യരിലും മൃഗങ്ങളിലും ഒന്നാണെന്ന് തെളിയിക്കുന്ന വിഡിയോയ്ക്ക് ലക്ഷങ്ങളാണ് കാഴ്ചക്കാർ. 

വിഡിയോ കാണാം

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.