വീട്ടമ്മമാര്‍ തുടങ്ങിയ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ ഉദ്യോഗാര്‍ഥികളുടെ തിരക്ക്

housewifecivil
SHARE

ഉന്നത വിദ്യഭ്യാസം നേടിയ രണ്ടു വീട്ടമ്മമാര്‍ തുടങ്ങിയ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ പ്രവേശനത്തിന് ഉദ്യോഗാര്‍ഥികളുടെ വന്‍ തിരക്ക്. കോഴിക്കോട് വടകരയിലെ ഇന്‍സേര്‍ച്ചെന്ന സ്ഥാപനമാണ് സ്ത്രീ മുന്നേറ്റത്തിന്റെ പുത്തന്‍ അധ്യായങ്ങള്‍ രചിക്കുന്നത്. 

വടകര  ബസ് സ്റ്റാന്‍ഡിനു പിന്നിലെ ഇന്‍സേര്‍ച്ചെന്ന സിവില്‍ സര്‍വീസ് പരിശീലന കളരി സ്ത്രീ മുന്നേറ്റത്തിന്റെ കഥ കൂടിയാണ്.പഠനാന്തരം വിവാഹവും കുടുംബവുമായി ഒതുങ്ങികഴിഞ്ഞ രണ്ടു യുവതികളുടെ സ്വപ്നമാണ്  ഇന്‍സേര്‍ച്ച്. കോഴിക്കോട്ടെ സിവില്‍ സര്‍വീസ് പരിശീലനത്തിനിടെ കണ്ടുമുട്ടിയ കൊയിലാണ്ടി കൊല്ലം സ്വദേശി തെസ്്രി എളംകുന്നത്തും മാഹി സ്വദേശി ശബാബ നൗഷാദുമാണ് സംരംഭത്തിനു പിന്നില്‍. കാരണാവട്ടെ കാസര്‍കോട് മുതലുള്ള കുട്ടികള്‍ കോഴിക്കോട്ടെത്തി പരിശീലനക്ലാസുകളില്‍ പങ്കെടുക്കുന്നതിന് നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടും.

വെറുതെയൊരു പരിശീല സ്ഥാപനമല്ല ഇന്‍സേര്‍ച്ച്. സിവില്‍ സര്‍വീസ് സ്വപ്നം കാണുന്ന രണ്ടുപേര്‍ പഠനത്തിന്റെ ഭാഗമായിട്ട് കൃത്യമായ ആസൂത്രണത്തോടെ നടത്തുന്ന സ്ഥാപനം.

മൂന്ന് മാസത്തിനുള്ളില്‍ മുപ്പതിലധികം ഉദ്യോഗാര്‍ഥികളുടെ കൂട്ടമായി ഇന്‍സേര്‍ച്ച് വളര്‍ന്നുകഴിഞ്ഞു.  സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്കുള്ള പരിശീലനമാണ് പ്രധാനം. മൂന്നുമാസം നീണ്ടുനില്‍ക്കുന്ന ക്രാഷ് കോഴ്സുമുണ്ട്. കോളേജ് , സ്കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടു ദീര്‍ഘകാല പരിശീലന പരിപാടിയും സ്ഥാപനം നടത്തുന്നുണ്ട്.

MORE IN SPOTLIGHT
SHOW MORE