'പേരൻപുമായി' ഭിന്നശേഷിക്കാരായ കുട്ടികൾക്കിടയിൽ മമ്മൂട്ടി

mammootty-peranbu
SHARE

പേരന്‍പ് സിനിമ കാണാനെത്തിയ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്നേഹാശംസകളുമായി നടന്‍ മമ്മൂട്ടി. കൊച്ചി കവിത തിയറ്ററിലായിരുന്നു മമ്മൂട്ടിയുടെ സന്ദര്‍ശനം. അമ്പതോളം കുട്ടികളാണ് പേരന്‍പ് കാണാനെത്തിയത്. 

സിനിമാപ്രേമികള്‍ ഒന്നടങ്കം വാനോളം പുകഴ്ത്തിയ പേരന്‍പ് .  ഉച്ചതിരിഞ്ഞ് മൂന്നുമണിക്കുള്ള ഷോ കഴിഞ്ഞ് അഞ്ചരയോടെ പുറത്തേക്കിറങ്ങിയ കുട്ടികളെത്തേടിയായിരുന്നു  മമ്മൂട്ടിയുടെ വരവ്. പേരന്‍പിലെ പാപായെ അവതരിപ്പിച്ച സാധനയും സംവിധായകന്‍ റാമും ഒപ്പമുണ്ടായി. അഭിനയജീവിതത്തിലെ അവിസ്മരണീയ കഥാപാത്രത്തെയും സിനിമയെയുംകുറിച്ച് നടന്‍ മമ്മൂട്ടി.

മധുരരാജയുടെ ലൊക്കേഷനില്‍നിന്നാണ് മമ്മൂട്ടി കുട്ടികളെ കാണാന്‍ തിയറ്ററിലെത്തിയത്. ഇരുപത് മിനിറ്റോളം കുട്ടികള്‍ക്കൊപ്പം തിയറ്ററില്‍ ചെലവിട്ടാണ് മമ്മൂട്ടി മടങ്ങിയത്.

MORE IN SPOTLIGHT
SHOW MORE