കിക്കറും ഇന്‍ഡിക്കേറ്ററും മ്യൂസിക്ക് സിസ്റ്റവും; ആ അച്ഛന്‍റെ ‘കളിപ്പാട്ടം’ ഇതാ: വിഡിയോ

sundhari-auto
SHARE

മക്കള്‍ക്ക് കളിക്കാന്‍  ഓട്ടോറിക്ഷ സമ്മാനിച്ച് അച്ഛന്‍. ഉപയോഗശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് ഒറിജിനലിനെ വെല്ലുന്ന ഓട്ടോറിക്ഷ നിര്‍മിച്ചത്. പ്രിയ നടന്‍ മോഹന്‍ലാലിനോടുള്ള ആരാധനയും കളിപ്പാട്ടങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്.

ഇടുക്കി സ്വദേശി അരുൺകുമാർ നിര്‍മിച്ച ഓട്ടോറിക്ഷ കാണുക. വെറും കളിപ്പാട്ടമല്ല ബാറ്ററിയിൽ പ്രവര്‍ത്തിക്കുന്ന അസ്സൽ  ഓട്ടോറിക്ഷ. ഏഴ്മാസത്തെ കഠിനാധ്വാനത്തിലൂടെ മക്കൾ ആയ മാധവിനും കേശനിക്കും നിർമിച്ചു നൽകിയതാണ് ഈ സുന്ദരിയെ.

ഡിടിഎച്ച് ഡിഷ് ഉപയോഗിച്ചാണ് ഓട്ടോറിക്ഷയുടെ മുൻഭാഗം നിർമിച്ചിരിക്കുന്നത്. തടികൊണ്ടാണ് ടയറുകള്‍.  60 കിലോ ഭാരമുള്ള സുന്ദരി വണ്ടിക്ക് 150 കിലോ വരെ ഭാരം വഹിക്കാൻ ഭാരം വരെ വഹിക്കാൻ പറ്റും.

കിക്കറും ഇൻഡിക്കേറ്ററും ഹെഡ്‌ലൈറ്റും തുടങ്ങി ഫസ്റ്റ് എയ്ഡ് കിറ്റ് വരെ ഉണ്ട് ഈ ഓട്ടോറിക്ഷയില്‍. ഇനി അല്പം സംഗീതം ആസ്വദിക്കണമെന്ന് ഉണ്ടെങ്കിൽ  അരുൺകുമാർ  നിർമിച്ച പാട്ട് പെട്ടിയും പെട്ടിയും ഇതിലുണ്ട്.

ഇടുക്കി ജില്ലാ ആശുപത്രിയിൽ  നഴ്സായി ജോലിചെയ്യുന്ന അരുണ്‍കുമാറിന്റെ  ഒഴിവുസമയ വിനോദമാണ് ഇത്തരം നിര്‍മിതികള്‍. കുട്ടികൾക്ക് പുലിമുരുകൻ ലോറി നിർമിച്ചു നൽകുകയാണ് അടുത്ത ലക്ഷ്യം.

MORE IN SPOTLIGHT
SHOW MORE