ലോക നേതാക്കന്മാരെ വരച്ച് വിവരണം; ഇങ്ങനെയൊരു പുസ്തകം ആദ്യം

rasak-book
SHARE

കൈ കൊണ്ട് വരച്ച 204 ലോക രാഷ്ട്ര തലവന്മാരുടെ ചിത്രങ്ങളും നേതാക്കളുടെ ഭരണ കാലഘട്ടവും വിവരിക്കുന്ന   പുസ്തകമിറക്കി ഇടുക്കി ജില്ലയിലെ പ്രാദേശിക നേതാവ്. വരച്ച ചിത്രങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന ലോകത്തെ രാഷ്ട്ര തലവന്മാരെപ്പറ്റിയുള്ള  ആദ്യ പുസ്തകമാണിതെന്ന് രചയിതാവ് അവകാശപ്പെടുന്നു.

ഇടുക്കി അഴുത ബ്ലോക്ക് പഞ്ചായത്തംഗമായ കെ.എ അബ്ദുൾ റസാഖ് എഴുതിയും വരച്ചും തയ്യാറാക്കിയ പുസ്തകം. ലോക നേതാക്കൾ 2016 148 പ്രസിഡന്റുമാർ ഉൾപ്പെടെ 204 നേതാക്കന്മാരുടെ ഓയിൽ പേസ്റ്റ് ചിത്രങ്ങളും ഭരണ കാലയളവുമാണ് 64 പേജുള്ള പുസ്തകത്തിന്റെ  ഉള്ളടക്കം. 

പുസ്തകത്തിന്റെ ആമുഖത്തിൽ മന്ത്രി എം.എം. മണി, ഇടുക്കി എം.പി അഡ്വ: ജോയ്സ് ജോർജ് എന്നിവരുടെ സന്ദേശങ്ങൾക്കൊപ്പം അവരുടെ ചിത്രങ്ങളും വരച്ച് ചേർത്തിരിക്കുന്നു.

ഇതൊരു തുടക്കം ആണെന്നും ഓരോ വർഷവും തുടർ ലക്കങ്ങൾ ഉണ്ടാകുമെന്ന് റസാഖ് പറഞ്ഞു. അടുത്ത ലക്കം മെയ് മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും. 2017,18 കാലഘട്ടത്തിലെ നേതാക്കളുടെ ചിത്ര– വിവരണ ഗ്രന്ഥമാകും അടുത്ത ലക്കം.

കേരള നിയമസഭാഗങ്ങൾ 2016, ചെഗുവര രക്ത നക്ഷത്രം, തേക്കടിയെ തകർക്കുന്നത് ആർക്കു വേണ്ടി തുടങ്ങിയ വിവരണ പുസ്തകങ്ങൾ റസാഖിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE