കല്യാണ ഷൂട്ടിനിടെ വഞ്ചി മറിഞ്ഞു; ദമ്പതികൾ വെള്ളത്തിൽ; കൂട്ടച്ചിരി; വിഡിയോ

post-wedding-viral-video-new
SHARE

ലൊക്കേഷൻ കുട്ടനാട്. കായൽപ്പരപ്പിലൂടെ വഞ്ചി തുഴഞ്ഞ് പോകുന്ന ദമ്പതികൾ. കയ്യിൽ ആമ്പൽപ്പൂവൊക്കെയായി സംഭവം കളറാണ്. പ്രണയാതുരമായ ഒരു പോസ്റ്റ് വെഡ്ഡിങ് വിഡിയോ ഷൂട്ടിങ് നടക്കുകയാണ്. 

മുകളിലേക്ക് നോക്കി അതിമനോഹരമായി പോസ് ചെയ്യുന്ന ദമ്പതികളോട് 'ബ്യൂട്ടിഫുൾ' എന്ന് പറയുന്ന കാമറാമാന്‍. എന്നാൽ അപ്രതീക്ഷിതമായി വഞ്ചി മറിഞ്ഞ് ഇരുവരും വെള്ളത്തിലേക്ക് വീഴുന്നതോടെ റൊമാൻസ് 'ഹ്യൂമർ' ആയി മാറി. ഫ്രെയിമിൽ കൂട്ടച്ചിരി. 

അടുത്തിടെ വിവാഹിതരായ ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയും തൃശൂർ ഒല്ലൂർ സ്വദേശിനി പ്രിയ റോസുമാണ് ഫ്രെയിമിൽ. വിഡിയോയിലെ  'പേടിക്കണ്ട', 'ബ്യൂട്ടിഫുൾ' തുടങ്ങിയ ബാക്ക്ഗ്രൗണ്ട് ശബ്ദത്തിന്റെ ഉടമ കാമറമാൻ ജിബിൻ ദേവ് ആണ്. അങ്കമാലി കിടങ്ങൂർ സ്വദേശിയാണ്. 

വിഡിയോ കാണാം: 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.