റോഡിലും രാജാവായി സിംഹക്കൂട്ടം; അമ്പരപ്പിച്ച് രാജ നടത്തം; വിഡിയോ

lions-road-video
SHARE

സോഷ്യൽ മീഡിയയിൽ ഇരുപതു ലക്ഷത്തിലേറെ കാഴ്ചക്കാരെ സ്വന്തമാക്കി കുതിക്കുകയാണ് ഇൗ സിംഹയാത്ര. കൂടിനിന്ന കാഴ്ചക്കാരെയും വാഹനങ്ങളെയൊന്നും ഗൗനിക്കാതെ രാജകീയമായി നടന്നു വരുന്ന സിംഹങ്ങളുടെ കൂട്ടമാണ് പുതിയ വൈറൽ താരം. ഭീതിയുടെ നിമിഷങ്ങളെ മുന്നിൽ കണ്ട് പകർത്തിയ വിഡിയോയിൽ മൃഗരാജാക്കൻമാർ രാജനടയുമായി മുന്നേറുകയാണ്. 

സൗത്ത് ആഫ്രിക്കയിലെ ക്രുഗര്‍ നാഷണല്‍ പാര്‍ക്കിൽ നിന്നാണ് ഇൗ വേറിട്ട കാഴ്ച. നാല് സിംഹങ്ങളാണ് സഞ്ചാരികളുടെ കാറുകള്‍ക്ക് മുന്നിലൂടെ നടന്ന് നീങ്ങിയത്. ഇതോടെ വാഹനങ്ങളും സഞ്ചാരികളും വേഗം കുറച്ച് സിംഹങ്ങളുടെ രാജകീയ യാത്രയ്ക്ക് പിന്നാലെ കൂടി. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE