മല്‍സ്യത്തൊഴിലാളികള്‍ക്ക് ആദരമര്‍പ്പിച്ച് സംഗീത ആല്‍ബം

fishermen
SHARE

 പ്രളയത്തില്‍ മലയാളികളുടെ രക്ഷയ്ക്കെത്തിയ മല്‍സ്യത്തൊഴിലാളികള്‍ക്ക് ആദരമര്‍പ്പിച്ച് സംഗീത ആല്‍ബം. കരിമണല്‍ ഖനനം മൂലം നിലനില്‍പ് ഭീഷണി നേരിടുന്ന ആലപ്പാട്ടെ ജനതയ്ക്ക് ആല്‍ബം സമര്‍പ്പിക്കുന്നതായി സംവിധായകന്‍ ശരത് മോഹന്‍ പറഞ്ഞു.

മഹാപ്രളയത്തില്‍ മുങ്ങിത്താണ മലയാളികളെ മനഃക്കരുത്തും മനുഷ്യത്വവും കൊണ്ട് കൈപിടിച്ചുയര്‍ത്തിയ മല്‍സ്യത്തൊഴിലാളികള്‍ക്ക് നന്ദി അറിയിക്കാന്‍ ലക്ഷ്യമിട്ടാണ് സംഗീത ആല്‍ബം തയാറാക്കിയത്.

കുമാര്‍ സെന്നിന്റെ വരികള്‍ക്ക് ഈണം നല്‍കി ആല്‍ബം സംവിധാനം ചെയ്തത് ശരത് മോഹനാണ്. കരിമണല്‍ ഖനനം മൂലം ദുരിതമനുഭവിക്കുന്ന ആലപ്പാട്ടെ ജനതയ്ക്കാണ് സംവിധായകന്‍ ആല്‍ബം സമര്‍പ്പിക്കുന്നത്.

വിദ്യാര്‍ഥിനിയായ അനുഗ്രഹ ജോസാണ് ആല്‍ബത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത്. ഇവര്‍ നമ്മുടെ സേന എന്നു പേരിട്ടിരിക്കുന്ന ആല്‍ബം ഷി മീഡിയാസാണ് നിര്‍മിച്ചിരിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE