‘കുട്ടാ കുട്ടാ കരയല്ലേ കുട്ടാ..’; സോഷ്യൽ ലോകം ഏറ്റെടുത്ത് പുതിയ ചുവട്; വിഡിയോ

kutta-viral-dance
SHARE

‘കുട്ടാ കുട്ടാ കരയല്ലേ കുട്ടാ.. കരയല്ലേ പിരിയല്ലേ കുട്ടാ..’ നില്ല് നില്ല് ചലഞ്ചിന് ശേഷം സോഷ്യൽ ലോകത്ത് ആസ്വാദനത്തിന്റെ പുതിയ തലം തീർക്കുകയാണ് ഇൗ ഗാനം. ഒട്ടേറെ പേരാണ് ഇൗ പാട്ടിനൊത്ത് ചുവട് വയ്ക്കുന്നത്. നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടിയും ടിക്ടോകിലൂടെ വൈറലായ ആർദ്ര സാജനും ഒരുമിച്ച് ചെയ്ത വിഡിയോയാണ് ടിക് ടോക് ചലഞ്ചായി ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

യഥാർഥ പാട്ടിനെക്കാൾ വൈറലായ ടിക് ടോക് ഗാനത്തിനും ആരാധകരേറെയാണ്. മിമിക്രിയിലൂടെ ആർദ്രയാണ് ഇൗ ഗാനത്തിന് അനുയോജ്യമായ സംഗീതമൊരുക്കിയത്. ഹൃദ്യമായ  മിമിക്രി സംഗീതവും നാടൻ പാട്ടും കൂടി ചേരുമ്പോൾ തുള്ളാത്ത മനവും തുള്ളും എന്നാണ് വിഡിയോയ്ക്ക് കിട്ടുന്ന രസികൻ കമന്റ്.  ഇൗ താളത്തിനൊത്ത് ചുവട് വയ്ക്കുകയാണ് സോഷ്യൽ ലോകം. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.