നക്ഷത്രഹോട്ടലല്ല, പഞ്ചായത്ത് ഓഫിസ്; കെട്ടിലും മട്ടിലും 'ഹൈടക്ക്'

panchayath
SHARE

നക്ഷത്ര ഹോട്ടലിന്റെ മാതൃകയില്‍ പഞ്ചായത്ത് ഓഫിസ്. കൊച്ചി എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫിസാണ് ആധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തനം തുടങ്ങുന്നത്. പുതിയ പഞ്ചായത്ത് ഓഫിസിന്റെ ഉദ്ഘാടനം വൈകിട്ട് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കും.

 വൈപ്പിന്‍ പള്ളിപ്പുറം സംസ്ഥാന പാതയില്‍ മാലിപ്പുറത്താണ് എളങ്കുന്നപ്പുഴ പഞ്ചായത്തിന്റെ നവീകരിച്ച കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. കെട്ടിലും മട്ടിലും നക്ഷത്രഹോട്ടലിന് സമാനമാണ് പഞ്ചായത്ത് ഓഫിസ്. കെട്ടിടത്തിന്റെ ബാഹ്യസൗന്ദര്യം മാത്രമല്ല, ആധുനിക സംവിധാനങ്ങളോടുകൂടിയ ഓഫിസ് മുറികളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്.

തിക്കും തിരക്കും ഒഴിവാക്കാന്‍ ക്യൂ മാനേജ്മെന്റ് സിസ്റ്റമുണ്ട്. ഫ്രണ്ട് ഓഫിസ്, ഓപ്റ്റിമൈസര്‍ റെക്കോര്‍ഡ് റൂം, കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹെല്‍പ് ഡെസ്ക്, കുടിവെള്ള സംവിധാനം, ആധുനിക ഇരിപ്പിടങ്ങള്‍, ശുചിമുറികള്‍ തുടങ്ങിയവയെല്ലാം പുതിയ ഓഫിസിലുണ്ട്. 55 ലക്ഷം രൂപ ചെലവിട്ടാണ് പഞ്ചായത്ത് ഓഫിസ് കെട്ടിടം നവീകരിച്ചത്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.