വീടിന് മുന്നിൽ ആരാധകന്റെ ആത്മഹത്യ; പൊട്ടിത്തെറിച്ച് യാഷ്; നടുക്കം

yash-fan-suicide
SHARE

വമ്പൻ ഹിറ്റിലേക്ക് കുതിക്കുകയാണ് യാഷ് നായകനായി എത്തിയ കന്നട ചിത്രം കെജിഎഫ്. കർണാടകത്തിൽ വലിയ ആരാധകപിന്തുണയുള്ള താരത്തിന്റെ വീടിന് മുന്നിൽ ആരാധകൻ ആത്മഹത്യ െചയ്ത സംഭവമാണ് ഇപ്പോൾ തെന്നിന്ത്യയെ നടുക്കുന്നത്. ദാസഹറള്ളി സ്വദേശിയായ രവി രഘുറാമാണ് യാഷിന്റെ വീടിന് മുന്നിൽ ആത്മഹത്യ ചെയ്തത്. താരത്തെ കാണാൻ സാധിക്കാത്തതിന്റെ  നിരാശയിലായിരുന്നു ആത്മഹത്യ. ഗുരുതരമായി പൊള്ളലേറ്റ രവി ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിക്കുന്നത്. 

എല്ലാ വർഷവും യാഷിന്റെ പിറന്നാളിന് അദ്ദേഹത്തെ കാണാൻ ഇൗ ആരാധകൻ വീട്ടിലെത്താറുണ്ട്. അപ്പോഴെല്ലാം താരത്തിനൊപ്പം നിന്ന് സെൽഫിയുമെടുത്താണ് മടങ്ങുന്നത്. ഇത്തവണ കെജിഎഫ് എന്ന ചിത്രം മെഗാഹിറ്റായ സന്തോഷത്തിലാണ് രവി പിറന്നാളാശംസകൾ നേരാൻ താരത്തിന്റെ വീട്ടിലെത്തിയത്.

എന്നാൽ അന്തരിച്ച കന്നട താരം അംബരീഷിനോടുള്ള ആദരസൂചകമായി തന്റെ  33-ാം പിറന്നാൾ താരം ഇക്കുറി ആഘോഷിക്കുന്നില്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. യാഷിനെ കാണാനെത്തിയ ആരാധകന് അദ്ദേഹത്തെ കാണാൻ സാധിക്കാത്തതിനെ തുടർന്നാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. വീടിന് മുന്നിൽ ദേഹത്ത് തീകൊളുത്തി ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

ശരീരത്തിന്റെ 70 ശതമാനവും പൊള്ളലേറ്റ ആരാധകനെ യാഷ് ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. അതിനൊപ്പം സംഭവത്തെ കുറിച്ചുള്ള യാഷിന്റെ പ്രതികരണവും ഇപ്പോൾ വൈറലായിരിക്കുകയാണ്. ഇങ്ങനെയുള്ള ആരാധകരെ തനിക്ക് വേണ്ടെന്നും. ഇങ്ങനെയൊക്കെ ചെയ്യുന്നതിനെ ആരാധനയെന്നോ സ്നേഹമെന്നോ പറയാൻ പറ്റില്ലെന്നും ഇതൊന്നും ഒരു സന്തോഷവും തനിക്ക് തരില്ലെന്നുമായിരുന്നു യാഷിന്റെ പ്രതികരണം.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.