ബാര്‍ബര്‍ക്ക് ഹെയര്‍സ്റ്റൈല്‍ കാട്ടിക്കൊടുത്തു; വെട്ടിക്കഴിഞ്ഞപ്പോള്‍ ‘പണി’ കിട്ടി

hair-style-viral
ചിത്രങ്ങൾ കടപ്പാട്: ടിയാൻ ജീയൂ ബോട്ട് ബ്ലോഗ്
SHARE

‘ശത്രുക്കൾക്ക് പോലും ഇൗ ഗതി വരുത്തരുതേ..’ എന്നാണ് ചിരിയോടെ സോഷ്യൽ ലോകത്തെ കമന്റ് വർത്തമാനം. മുടിവെട്ടാൻ പോയാൽ ഏതു സ്റ്റൈൽ വേണമെന്ന ചോദ്യം സാധാരണമാണ്. അത്തരമൊരു ചോദ്യത്തിന് ചൈനയിൽ ഒരു യുവാവ് കാണിച്ച് കൊടുത്ത മാതൃകയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മൊബൈലിൽ ഒരു വിഡിയോ കാണിക്കുകയും ഇതുപോലെ മതിയെന്ന് പറയുകയും ചെയ്തു.

hair-style-show
വിഡിയോയിൽ കാണിച്ചു കൊടുത്ത ഹെയർ സ്റ്റൈൽ

വിഡിയോ പോസ് ചെയ്ത ശേഷമാണ് യുവാവ് മാതൃക കാട്ടിക്കൊടുത്തത്. ഇൗ ത്രികോണ ചിഹ്നവും വേണോ എന്നു ബാർബർ തിരിച്ചു ചോദിച്ചു. വിഡിയോ പോസ് ചെയ്യുമ്പോൾ വന്ന ചിഹ്നമാണ് ബാർബർ ഉദ്ദേശിച്ചതെന്നു മനസ്സിലാക്കാതെ യുവാവ് വേണമെന്ന് മറുപടിയും നൽകി. മുടി വെട്ടി കഴിഞ്ഞപ്പോഴാണു തന്റെ തലയിൽ ത്രികോണ ചിഹ്നവും സ്ഥാനം പിടിച്ചെന്ന കാര്യം യുവാവ് അറിയുന്നത്. തലയുടെ ഇരുവശത്തും ചിഹ്നമുണ്ട്. ആദ്യം വല്ലാത്ത വിഷമം തോന്നിയെങ്കിലും പിന്നീട് പുതിയ സ്റ്റൈൽ യുവാവിന് ഇഷ്ടപ്പെട്ടു. ടിയാൻ ജീയൂ ബോട്ട് എന്ന ചൈനീസ് ബ്ലോഗാണ് ഈ വിവരം പുറത്തുവിട്ടത്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.