ഇവിടെയും നിങ്ങളെന്നെ തോല്‍പിച്ചു; ബൽറാമിന് ഫിറോസിന്‍റെ സ്നേഹം

vt-balram-firoz-kunnumparambil-social-star-voting
SHARE

മനോരമ ന്യൂസ്ഡോട്ട്കോം സംഘടിപ്പിക്കുന്ന സോഷ്യല്‍ സ്റ്റാർ 2018 മായി ബന്ധപ്പെട്ട് ഫിറോസ് കുന്നംപറമ്പിലിനെ പിന്തുണച്ച് പോസ്റ്റിട്ട വിടി ബൽറാം ഫെയ്സ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ബൽറാമിനു മറുപടിയുമായി തൊട്ടുപിന്നാലെ ഫിറോസ് കുന്നുംപറമ്പിൽ രംഗത്തെത്തി. ഇവിടെയും നിങ്ങൾ എന്ന തോൽപിച്ചു എന്നാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.

''ഞാനടക്കം പലരും ലിസ്റ്റിലുണ്ടെങ്കിലും വ്യക്തിപരമായി എന്റെ വോട്ട് ഫിറോസ് കുന്നുംപറമ്പിലിന്. സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നവർ പലരുമുണ്ടാകാം, എന്നാൽ ആ മാധ്യമങ്ങളെ ജനനന്മക്കുള്ള ഒരു പ്ലാറ്റ്ഫോമായി മാറ്റിയതിൽ ഫിറോസിന്റെ പങ്ക് നിസ്തുലമാണ്. I endorse Firos Kunnamparambil Palakkad'', ഇതായിരുന്നു വിടി ബൽറാമിൻറെ പോസ്റ്റ്.

സമൂഹമാധ്യമത്തില്‍ പലമട്ടിലുള്ള ഇടപെടലുകളിലൂടെ മലയാളി ജീവിതത്തെ സ്വാധീനിച്ച പന്ത്രണ്ട് പേരില്‍ നിന്നാണ് സോഷ്യൽ സ്റ്റാർ തിരഞ്ഞെടുപ്പ്. ഹനാന്‍, എസ് കലേഷ്, സൗഭാഗ്യ വെങ്കിടേഷ്, പാർവതി, പികെ ഫിറോസ്, ദീപ നിശാന്ത്, ഫിറോസ് കുന്നുംപറമ്പിൽ, കെ വാസുകി, യതീഷ് ചന്ദ്ര, വിടി ബൽറാം, ടൊവീനോ തോമസ്, കേരള പൊലീസ് ഫെയ്സ്ബുക്ക് പേജ് എന്നിവരാണ് പട്ടികയിൽ.

വോട്ട് ചെയ്യാൻ സന്ദർശിക്കുക:

https://specials.manoramaonline.com/MMTV/2018/social-star-2018/index.html?fbclid=IwAR3qeZwjrMrbKb1-LJWnrqHqh2IQwATyoBm-WWEMH5umfphPm7P2B8OylqI

MORE IN SPOTLIGHT
SHOW MORE