കരൾ പകുത്തുനൽകാൻ ഉമ്മയുണ്ട്; പക്ഷേ പണം: കനിവുതേടി ഫിറോസ്: വിഡിയോ

liver-help-firos
SHARE

അവന് പ്രായം വെറും മൂന്ന് വയസ്. കരൽ രോഗത്തിന്റെ തീവ്രത അവന്റെ ചിരി മായ്ച്ചു. വീർത്ത് പൊട്ടാറായ പോലെയാണ് അവന്റെ വയറ്. കരൾ പകുത്ത് നൽകാൻ ഉമ്മ തയാറാണ്. വേണ്ടത് പണമാണ്. അവിടേയ്ക്കാണ് സഹായത്തിന്റെ കരങ്ങൾ തേടി സാമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ എത്തിയത്. ഫിറോസ് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത വിഡിയായിലൂടെ മുഹമ്മദ് ശിബ്‌ലി എന്ന കുഞ്ഞിന്റെ വേദന കേരളത്തിന്റേത് കൂടിയാവുകയാണ്. 

കോഴിക്കോട് കല്ലായി പയ്യാനക്കലാണ് ശിബ്​ലിയുടെ സ്വദേശം. 20 ലക്ഷത്തോളം രൂപ ഒാപ്പറേഷനായി ചെലവ് വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. പിന്നീട് ഇരുപതിനായിരത്തോളം രൂപയുടെ മരുന്നുകളും ഒരുമാസം വേണം. ഒാട്ടോറിക്ഷ ഡ്രൈവറായ പിതാവിന് ഇൗ തുക കണ്ടെത്താൻ വഴിയില്ലാതെ വിഷമിക്കുകയാണ്. ആകെ സമ്പാദ്യമായ വീട് ഇതിനോടകം പണയത്തിലാണ്. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം 

കണ്ണു നനയാതെ നിങ്ങൾക്കിത് കാണാൻ കഴിയില്ല...അത്രമേൽ വേദനയാണ് ഈ പൊന്നു മോന്റെ ജീവിതം. മൂന്ന് വയസ്സ് മാത്രമുള്ള മുഹമ്മദ് ശിബ്‌ലി അനുഭവിച്ച വേദന നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. കരൾ പകുത്ത് നൽകാൻ ഉമ്മയുണ്ട്. ഇനി വേണ്ടത് നമ്മുടെ സഹായമാണ് കോഴിക്കോട്. കല്ലായി പയ്യാനക്കൽ മുഹമ്മദ് ശിബ്‌ലിക്ക് വേണ്ടി നമുക്ക് കൈകോർക്കാം എല്ലാവരും സഹായിക്കണം.

NAME. SHAHUL HAMEED

A/C NO : 20172134766

IFSC : SBIN0002252

STATE BANK OF INDIA 

BR : KALLAI

MOB : 9895893365

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.