യു ട്യൂബിലെ രുചിയുടെ മുത്തശ്ശി ഇനിയില്ല; വിട വാങ്ങിയത് 107–ാമത്തെ വയസിൽ

mastanamma
SHARE

സോഷ്യൽ ലോകത്ത് രുചി നിറച്ച മസ്താനമ്മ മുത്തശ്ശി 107–ാമത്തെ വയസിൽ അന്തരിച്ചു. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആളുകൾ യൂട്യൂബിലൂടെ കണ്ട വിഡിയോ ചാനൽ കണ്ട്രി ഫുഡ്സിൽ മസ്താനമ്മയുടെ പാചകമായിരുന്നു ഫീച്ചർ ചെയ്തിരുന്നത്. പ്രാദേശിക രുചിഭേദങ്ങൾ നാടൻ രീതിയിൽ തയാറാക്കുന്നതിലൂടെ ഈ മുത്തശ്ശി ഏറെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. 2016 ൽ ചെറുമകൻ ലക്ഷ്മണിനും കൂട്ടുകാർക്കും വഴുതനങ്ങാ കറി തയാറാക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് മുത്തശ്ശി ലോകത്തിന്റെ ശ്രദ്ധ നേടുന്നത്.

ആ 75 ലക്ഷത്തോളം ആൾക്കാരാണ് കണ്ടത്. അതേ തുടർന്ന് മുത്തശ്ശിയുടെ രുചിക്കൂട്ടുകളുടെ പല  വിഡിയോകളും വന്നു എല്ലാം ഒന്നിനൊന്നു വൈറലായിക്കൊണ്ടിരുന്നു. തണ്ണിമത്തൻ ചിക്കൻ കറി, കെബാബ്, ബിരിയാണി രുചിക്കൂട്ടുകൾ ഏറെ കൈയടി മേടിച്ചു. ആന്ദ്രപ്രദേശിലെ ഗുഡിവാഡയിലായിരുന്നു ഈ മുത്തശ്ശി താമസിച്ചിരുന്നത്. പതിനൊന്നാം വയസില്‍ വിവാഹിതയായ മസ്താനമ്മയ്ക്ക് അഞ്ച് മക്കളായിരുന്നു. ഇരുപത്തിരണ്ടാം വയസില്‍ ഭര്‍ത്താവ് മരിച്ചതോടെ അഞ്ച് മക്കളെയും ഇൗ അമ്മ കഷ്ടപ്പെട്ട് വളർത്തി. പാചകത്തിലും രുചിക്കൂട്ട് തയാറാക്കുന്നതിലും മസ്താനമ്മയ്ക്ക് പ്രത്യേക കഴിവായിരുന്നു. 107–ാമത്തെ വയസിൽ ഇനിയും നാവറിയാത്ത ഒട്ടേറെ രുചിക്കൂട്ടുകൾ ബാക്കി വച്ചാണ് മുത്തശ്ശിയുടെ വിടവാങ്ങൽ. മസ്താനമ്മയ്ക്ക് ആദരാഞ്ജലികള്‍ സമര്‍പ്പിച്ചുള്ള വീഡിയോയും കണ്ണീരോടെ സോഷ്യൽ ലോകം പങ്കുവയ്ക്കുകയാണ്.

MORE IN SPOTLIGHT
SHOW MORE