മുഖം പൊള്ളിപ്പോയ ഒരമ്മ; മുഖം തിരികെ കിട്ടിയില്ലെങ്കിലും കേറികിടക്കാൻ ഒരു വീട്: കണ്ണീര്‍

usha-help
SHARE

വിധിക്ക് മുന്നിൽ കണ്ണീര് വറ്റിപ്പോയ രണ്ടു മനുഷ്യർ. പൊള്ളലേറ്റ് മുഖം നഷ്ടപ്പെട്ട ഒരമ്മ. ഒരു സൂപ്പർ മാർക്കറ്റിലെ ജോലി മാത്രം വച്ച് അവരുടെ ചികിൽസയ്ക്കും മരുന്നിനും ഭക്ഷണത്തിനുമായി നെട്ടോട്ടമോടുന്ന മകൻ. പ്രളയം ബാക്കി വച്ച ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ ആ വീട്ടിൽ ഇരുന്ന് ഉഷാകുമാരി സംസാരിക്കുകയാണ്. വിധി കരുതി വച്ച ക്രൂരതകളുമായി ഇൗ അമ്മ ജീവിക്കാൻ തുടങ്ങിയിട്ട് 13 വർഷത്തോട് അടുക്കുന്നു. കണ്ണീരോടെ ഉഷാകുമാരി മനോരമ ന്യൂസ് ഡോട്ട്കോമിനോട് പ്രതികരിക്കുന്നു. 

12 വർഷം മുൻപുള്ള രാത്രിയിൽ ഉറങ്ങാൻ കിടന്നതാണ് ഇൗ അമ്മ. കത്തിച്ചുവച്ചിരുന്ന മണ്ണെണ്ണ വിളക്ക് മറിഞ്ഞ് വീണത് ഇൗ അമ്മയുടെ മുഖത്തേക്ക്. ആളി പടർന്ന തീ ശരീരത്തെ കാർന്നു തിന്നു. മുഖത്തും കൈക്കും  ഗുരുതരപൊള്ളലേറ്റ് വർഷങ്ങളോളം ചികിൽസയിൽ. കാലിൽ നിന്നും മാംസം വെട്ടിവച്ചും പല ചികിൽസകളിലൂടെയും ഇന്ന് ഇൗ കാണുന്ന രൂപത്തിലായി. ഇനിയും ഒട്ടേറെ ശസ്ത്രക്രിയകൾ നടത്താനുണ്ട്. എന്നാൽ അതിനുള്ള സാമ്പത്തികം കയ്യിലില്ല. ഇനി മുട്ടാൻ വാതിലുകളും ഇല്ല. നൻമ നിറഞ്ഞ കുറച്ച് മനുഷ്യരുടെ കാരുണ്യത്തിലാണ് പത്തനംതിട്ട സ്വദേശിയായ ഇൗ അമ്മയുടെയും കുടുംബത്തിന്റെയും ജീവിതം. തീപിടുത്തത്തിൽ ഇടതുകണ്ണിലേക്ക് മാംസം ഉരുകി ഒലിച്ചതോടെ കാഴ്ച മറഞ്ഞു. മുഖത്ത് ശസ്ത്രക്രിയയിലൂടെ മാറ്റി എടുക്കാവുന്ന പരുക്കുകൾ ഇപ്പോഴും ശേഷിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് എട്ടുലക്ഷം രൂപായായിരുന്നു ചെലവ് പറഞ്ഞത്. ഇപ്പോൾ ചികിൽസയ്ക്ക് എത്രയാകുമെന്ന് പോലും ഇൗ അമ്മയ്ക്ക് അറിയില്ല. കാരണം പിന്നീട് വിദഗ്ധ ചികിൽസതേടി ഇൗ കുടുംബം പോയിട്ടില്ല. അതിന് വേറെയും കാരണങ്ങളുണ്ട്.

ജീവിതത്തിന്റെ ഇൗ പ്രതിസന്ധി ഘട്ടത്തിൽ കൂട്ടായി നിന്ന ഉഷാകുമാരിയുടെ ഭർത്താവിന് ജോലിയ്ക്കിടയിലുണ്ടായ വീഴ്ച സമ്മനിച്ചത് നട്ടെല്ലിന് ഗുതുതര പരുക്കാണ്. പിന്നീട് അച്ഛന്റെയും അമ്മയുടെയും ചികിൽസയ്ക്കായി ഏകമകൻ ഉണ്ണി ഇന്നും നെട്ടോട്ടമോടുകയാണ്. അവിടം കൊണ്ടും വിധി ക്രൂരത തീർത്തില്ല.  കേരളത്തിലെ മഹാപ്രളയത്തിന്റെ ഇരകൂടിയാണ് ഇൗ അമ്മ. താമസിച്ചിരുന്ന വീടിന് കനത്ത നാശമാണ് പ്രളയം സമ്മാനിച്ചത്. സഹായത്തിനായി പല വാതിലിൽ മുട്ടിയെങ്കിലും ആരും കനിഞ്ഞില്ല. സർക്കാർ പ്രളയദുരിതാശ്വാസത്തിന് നൽകിയ പതിനായിരം രൂപയാണ് അകെ ലഭിച്ചത്. രണ്ടുപേരുടെ ചികിൽസയ്ക്കും മരുന്നിനും വകയില്ലാതെ വിഷമിക്കുന്നവരുടെ മുകളിൽ ഇന്ന് ഇടിഞ്ഞ് വീഴാറായ മേൽക്കൂരയും അതിന് മുകളിൽ വലിച്ച് കെട്ടിയ ടാർപ്പാളിനും മാത്രമാണുള്ളത് ഉഷകുമാരി പറയുന്നു..

‘എനിക്ക് ഇനി മുഖം കിട്ടിയല്ലെങ്കിലും സാരമില്ല. കേറികിടക്കാൻ ഒരു നല്ല വീട് എങ്കിലും ആരെങ്കിലും സഹായിക്കണം അത്രയുള്ളൂ പറയാൻ. സഹായത്തിന് പല വാതിലുകൾ തട്ടി മടുത്ത ഒരു അമ്മയുടെ എല്ലാ സങ്കടങ്ങളും ആ വാക്കിലുണ്ടായിരുന്നു. 

അക്കൗണ്ട് വിവരങ്ങള്‍: 

USHAKUMARY. R

Acct No 0608053000002321

southlndianbank, vadasserikara branch

IFSC:SIBL000608

കിടിലം ഫിറോസ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം

പ്രിയപ്പെട്ടവരേ, ഇത് കണ്ടില്ലാ എന്ന് നടിക്കല്ലേ!! ഇവിടെ upload ചെയ്തിരിക്കുന്ന Photos ആരുടെയും ലൈക്കിനു വേണ്ടീട്ടല്ല. ഒരു ചെറിയ സഹായത്തിനു വേണ്ടിയാണ്. ഈ ഫോട്ടോയിൽ കാണുന്നത് എന്റെ സുഹൃത്തിന്റെ അമ്മയാണ്. വീട്ടില്‍ വച്ച് അപ്രതീക്ഷിതമായി നടന്ന ഒരു തീപിടിത്തത്തിൽ സംഭവിച്ചതാണ് ഇത്. ഈ അമ്മ ചികിൽസാ ചിലവിനായി ധനസഹായം തേടുകയാണ്. ഈ പോസ്റ്റ് കാണുന്നവരിൽ ആർക്കെങ്കിലും സഹായിക്കാൻ കഴിയുമെങ്കിൽ ദയവായി സഹായിക്കുക. സഹായിക്കാൻ മനസ്സുള്ളവർക്ക് ഈ അമ്മയെ കണ്ട് ഉറപ്പ് വരുത്തണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ നേരിട്ട് പോകാവുന്നതാണ്.

Olikkara house, madamon p.o., ranni perunad, pathanamthitta. Contact: 9961355094. 7559834529

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.