ഒരു കൈ മുറിച്ചുനീക്കിയിട്ടും വിറകുവെട്ടി ജീവിതം ‘ആഘോഷമാക്കുന്നു’ ഗോവിന്ദൻ കുട്ടി

govindankutty
SHARE

വലതുകൈ നഷ്ടമായപ്പോൾ മനസ്സിൽ പരന്ന ഇരുട്ടു ഗോവിന്ദൻകുട്ടിയെ(53) തളർത്തിയില്ല. ഇച്ഛാശക്തി കൊണ്ടു വിധിയെ തോൽപ്പിക്കാമെന്ന പാഠമാണു പാലക്കാട് ആലത്തൂർ കാട്ടുശ്ശേരി നരിയംപറമ്പ് ഗോവിന്ദൻ കുട്ടിയുടെ ജീവിതം. ഇടതുകൈകൊണ്ടു വിറകു വെട്ടി ഉപജീവനം നടത്തി ജീവിതം ആഘോഷമാക്കുന്നു. തളരുന്നവന്റേതല്ല പൊരുതുന്നവന്റേതാണു ലോകമെന്നു വീണ്ടും തെളിയിക്കുന്നു

1999 മുതൽ 2015 വരെ തുടർച്ചയായി ലോക ഭിന്നശേഷി ദിനത്തിൽ നടത്തുന്ന ജില്ലാ കായിക മേളയിൽ ഷോട്പുട്ടിൽ ഒന്നാം സ്ഥാനക്കാരൻ ഗോവിന്ദൻകുട്ടിയായിരുന്നു. പിന്നീടു മൽസര രംഗത്തുനിന്നു മാറി. 1996ൽ തിരുപ്പൂരിലുണ്ടായ ട്രെയിൻ അപകടത്തിലാണു വലതു കൈ നഷ്ടമായത്. രണ്ടു മാസത്തോളം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ. 

കൈ മുറിച്ചുനീക്കണമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ മനസ്സു പിടഞ്ഞു. ഡോക്ടറുടെ ഉപദേശങ്ങളൊന്നും സമാധാനം പകർന്നില്ല. ഒടുവിൽ മനസ്സിനെ വശപ്പെടുത്തി പണിയെടുക്കാൻ തുടങ്ങി. 500 കിലോ വിറക് ഒരു ദിവസം വെട്ടിത്തീർക്കും. മൂന്നു സെന്റ് സ്ഥലത്തെ വീട്ടിൽ തനിച്ചാണു താമസം. ഷോട്പുട്ടിൽ സജീവമായിരുന്ന കാലത്തു പരിശീലനത്തിനും സമയം കണ്ടെത്തിയിരുന്നു

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.