അന്യന്റെ കവിതയുടെ ഉടമസ്ഥത എനിക്കെന്തിന്? ദീപാനിശാന്തിനെതിരെ പ്രിയ എഎസ്

deepa-priya
SHARE

ദീപാ നിശാന്തിന്റെ കവിത മോഷണവുമായി ബന്ധപ്പെട്ട് വിവാദം തുടരുകയാണ്. കവിത തന്റേതല്ലെന്നും കലേഷിന്റേതാണെന്ന് അറിയില്ലായിരുന്നുവെന്നും ദീപ തുറന്നു സമ്മതിച്ചു. കവിത കോപ്പിയടിച്ച് എഴുതി സർവീസ് മാഗസിന്നിൽ പ്രസിദ്ധീകരിച്ചെന്നായിരുന്നു ദീപ നിശാന്തിനെതിരായ ആരോപണം. നവമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾ തുടർന്നതോടെ ദീപ നിശാന്ത് വീണ്ടും വിശദീകരണവുമായി രംഗത്തു വന്നു. 

കലേഷിന്റെ വരികൾ തന്നെയാണ് അതെന്ന് ദീപ നിശാന്ത് തുറന്നു സമ്മതിച്ചു. പക്ഷേ, താൻ പകർത്തി എഴുതിയതല്ല അത്. കലേഷിന്റെ വരികൾ തന്നെയാണ് അതെന്ന് ദീപ നിശാന്ത് തുറന്നു സമ്മതിച്ചു. പക്ഷേ, താൻ പകർത്തി എഴുതിയതല്ല അത്...എങ്ങനെ തന്റെ പേരിൽ ആ കവിത വന്നുവെന്ന് പറയാൻ കഴിയില്ല. നിസഹായാവസ്ഥ തുടരുകയാണെന്നും ദീപ പറയുന്നു. എന്നാൽ ദീപയ്ക്ക് മരുപചിയുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരി പ്രിയ എഎസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രിയയുടെ പ്രതികരണം.

എന്റെ എത്ര വലിയ സുഹൃത്തായാലും ശരി ഒരു ആൾ കുറച്ചു കവിതയക്ഷരങ്ങൾ കൊണ്ടുവന്ന് ,"ഇതങ്ങു സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചോളൂ' എന്നെന്നോട് എത്ര സ്നേഹം പുരട്ടി പറഞ്ഞാലും ,അത് ആ ആൾ സ്വന്തമായെഴുതിയതോ പകർത്തിക്കൊണ്ടു വന്നതോ എന്നു പരിശോധിക്കാനല്ല ,ആ ആളോട് "താനെന്നെക്കുറിച്ചെന്താ ധരിച്ചിരിക്കുന്നത്"  എന്ന് ആ ആളെ ഭസ്മമാക്കാനാവും എനിക്കു തോന്നുകയെന്ന് പ്രിയ പ്രതികരിച്ചു.

കുറിപ്പ് വായിക്കാം

എന്റെ എത്ര വലിയ സുഹൃത്തായാലും ശരി ഒരു ആൾ കുറച്ചു കവിതയക്ഷരങ്ങൾ കൊണ്ടുവന്ന് ,"ഇതങ്ങു സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചോളൂ' എന്നെന്നോട് എത്ര സ്നേഹം പുരട്ടി പറഞ്ഞാലും ,അത് ആ ആൾ സ്വന്തമായെഴുതിയതോ പകർത്തിക്കൊണ്ടു വന്നതോ എന്നു പരിശോധിക്കാനല്ല ,ആ ആളോട് "താനെന്നെക്കുറിച്ചെന്താ ധരിച്ചിരിക്കുന്നത്" എന്ന് ആ ആളെ ഭസ്മമാക്കാനാവും എനിക്കു തോന്നുക. എന്റെ സ്വന്തം കഥയക്ഷരങ്ങൾ എനിക്കു തരുന്ന സ്വാസ്ഥ്യം ഉള്ളപ്പോൾ അന്യന്റെ കവിതയുടെ ഉടമസ്ഥത എനിക്കെന്തിന്.. !

എനിക്കിത്രയേ അറിയൂ..

MORE IN SPOTLIGHT
SHOW MORE