കൊച്ചുമോന്‍ സന്യാസിയായോ? കരഞ്ഞുവിളിച്ച് മുത്തശ്ശി: സംഭവിച്ചത്, ചിരി: വിഡിയോ

viral-video-grandmother
SHARE

‘അതിൻ പൊരുൾ നിനക്കേതും അറിയില്ലല്ലോ..’ പാട്ടിലെ വരികൾ ഇത്ര പെട്ടെന്ന് അനശ്വരമാകുമെന്ന് ഇൗ ടിക്ടോക് പയ്യൻ അറിഞ്ഞിരുന്നില്ല. സോഷ്യൽ ലോകത്ത് ചിരി പടർത്തുകയാണ് ഇൗ അമ്മൂമ്മയും കൊച്ചുമോനും. സംഭവം നിസാരമാണ്. ഇപ്പോൾ ഏതുവീട്ടിലും സംഭവിക്കാവുന്ന കാര്യം.

വൈശാലി എന്ന ചിത്രത്തിലെ ‘ഇന്ദ്രനീലിമയോളം നിൻ മിഴി..’ എന്നുതുടങ്ങുന്ന ഗാനത്തിന് ടിക് ടോക് വിഡിയോ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു കൊച്ചുമകൻ. ഇതിനായി ഗംഭീര സജീകരണങ്ങളൊക്കെ തയാറാക്കി മുനികുമാരന്റെ വേഷമൊക്കെ ധരിച്ച് വിഡിയോ ചെയ്യാൻ ആരംഭിച്ചു.

വീടിന്റെ മുറ്റത്ത് ഹോമകുണ്ഡം ഒരുക്കി സന്യാസി വേഷത്തില്‍ കൊച്ചുമോന്റെ ഗംഭീരപ്രകടനം. എന്നാൽ പുറത്തേക്ക് വന്ന മുത്തശി ഇതുകണ്ടതും ‍ഞെട്ടി.  കൊച്ചുമോന്‍ സന്യാസിയായെന്ന് തെറ്റിദ്ധരിച്ച് മുത്തശിയുടെ കണ്ണുനിറഞ്ഞു. പിന്നീട് കരച്ചിലായി. കാര്യം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും മുത്തശ്ശിക്ക് എന്തു ടിക് ടോക്. ഏതായാലും മുനികുമാരനെക്കാൾ വൈറലായിരിക്കുകയാണ് ഇൗ ‘മുത്തി സങ്കടവും ആ കണ്ണീരും’.

MORE IN SPOTLIGHT
SHOW MORE