സുപ്രീം കോടതിയെ അനുസരിക്കാത്തവർ രാജ്യം വിടണം; ബിജെപിയെ കുരുക്കിലാക്കി ആ വിഡിയോ

muraleedharan-sab-web-plus
SHARE

സുപ്രീം കോടതി വിധി അനുസരിക്കാത്തവർ രാജ്യം വിട്ടുപോകണമെന്ന ബിജെപി നേതാവ് വി മുരളീധരന്റെ പഴയ പ്രസ്താവന തിരിഞ്ഞുകൊത്തുന്നു. 2015ലെ സിബിഎസ്ഇ ഡ്രസ്കോഡുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി വിധിയിൽ അതൃപ്തി പ്രകടിപ്പിച്ച മുസ്‍ലിം ലീഗിനെ വിമർശിച്ച് മുരളീധരൻ നടത്തിയ പ്രസംഗമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ ബിജെപി സമരം ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് കുരുക്ക്

മുരളീധരന്റെ വാക്കുകൾ:

''കേരളത്തിൽ മുസ്‌ലിം ലീഗ് നേതാക്കൾ പറഞ്ഞിരിക്കുകയാണ്, സുപ്രീം കോടതി പറഞ്ഞാലും ഞങ്ങൾക്കത് ബാധകമല്ല എന്ന്. എന്നുപറഞ്ഞാൽ ഈ നാട്ടില്‍ എല്ലാവർക്കും ബാധകമായ നിയമങ്ങള്‍ ഞങ്ങൾ അംഗീകരിക്കില്ല, ഞങ്ങളുടെ മതം അനുസരിച്ചുള്ള നിയമങ്ങൾ മാത്രമെ ഞങ്ങള്‍ അനുസരിക്കൂ എന്ന്. ഇത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. 

''എന്താണ് ഇതിന്റെ ഉദ്ദേശ്യമെന്ന് മനസ്സിലാക്കണം. അതിന് പകരം ഒരു രാഷ്ട്രീയപാർട്ടി പൊതുനിയമത്തിനെതിരെ, സുപ്രീം കോടതി നിർദേശത്തിനെതിരെ പരസ്യമായി രംഗത്തുവരുമ്പോൾ അത് കോടതിയെ വെല്ലുവിളിക്കലാണ്. ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിക്കലാണ്. അത് രാജ്യദ്രോഹക്കുറ്റമാണ്. 

''ഇന്ത്യൻ ഭരണഘടന എനിക്ക് ബാധകമല്ല എന്ന് പറയുന്നവർക്കെതിരെ സർക്കാർ നടപടിയെടുക്കണം. അല്ലെങ്കിൽ അവർ പറയട്ടെ, ഇന്ത്യൻ പൗരത്വം വേണ്ടെന്ന്.'', മുരളീധരൻ പറയുന്നു.

രണ്ടുവർഷം മുൻപ് ബിജെപി അധ്യക്ഷനായിരിക്കുമ്പോൾ‌ നടത്തിയ പ്രസംഗമാണിത്. 

MORE IN SPOTLIGHT
SHOW MORE