‘വിവാഹത്തിനു മുന്‍പേ ആദ്യരാത്രി’; ഈ വിവാഹക്കത്ത് വിഡിയോ കണ്ടാല്‍ ഞെട്ടും

wedding-date
SHARE

വിവാഹത്തിനു മുന്‍പേ ആദ്യരാത്രി. ഇൗ പുതിയ പിള്ളേരുടെ ഒരു കാര്യം എന്നു പറഞ്ഞ് ഞെേട്ടണ്ട. സേവ് ദ ഡേറ്റ് വിഡിയോയുടെ കാര്യമാണ് പറയുന്നത്. അലങ്കരിച്ച മുറിയിൽ മുല്ലപ്പൂ വിരിച്ച മെത്തയുമായി കാത്തിരിക്കുകയാണ് കഥാനായകൻ. ജുബ്ബയണിഞ്ഞ് മുടി ചീകി തയാറായി നിൽക്കുന്ന നായകന്റെ മുൻപിലേക്ക് സങ്കല്പങ്ങളൊന്നും തെറ്റിക്കാതെ നായിക കടന്നുവരുന്നു. സെറ്റ് മുണ്ടുടുത്ത്, കയ്യിൽ പാൽ ഗ്ലാസുമായി നാണത്തോടെ തന്നെ.‌

ഇതുവരെ എല്ലാം ഒകെ. എന്നാൽ മുൻപിൽ നിൽക്കുന്ന വധുവിനെ കണ്ടതോടെ പുതുമണവാളനൊരു ഭയം. പേടിച്ചു നിൽക്കുന്ന ചെക്കനെ പിടിച്ചുകൊണ്ടു വന്ന് ബെഡിലിരുത്തി ഒരു ഉമ്മ കൊടുക്കാനൊരുങ്ങുമ്പോഴാണ് വാതിലിലൊരു മുട്ട്. ബാത്ത് റൂമിലെ സ്വപ്നത്തിൽനിന്ന് നായകൻ ഞെട്ടി ഉണരുന്നു. ചിരിക്കാതെ കണ്ടിരിക്കാനാവില്ല ഈ ‘സേവ് ദ് ഡേറ്റ് വിഡിയോ’. ശ്രീലക്ഷ്മിയുടെ ഗംഭീര പ്രകടനമാണ് ഈ  വിഡിയോയുടെ പ്രത്യേകത.

ടീ ക്ലബ് വെഡ്ഡിങ് കമ്പനിയുടെ വിഡിയോകൾ കണ്ട് ഇഷ്ടപ്പെട്ട ശ്രീലക്ഷ്മി ഒരു വർഷം മുൻപ് സേവ് ദ് ഡേറ്റ് വിഡിയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. മലപ്പുറത്തുള്ള ശ്രീലക്ഷ്മിയുടെ അമ്മയുടെ സുഹൃത്തിന്റെ വീട്ടിലായിരുന്നു വിഡിയോയുടെ ഷൂട്ട്. വൈകുന്നേരം അഞ്ചു മണിയോടു കൂടി ഷൂട്ടിങ് തുടങ്ങി. ടീ ക്ലബ് വെഡ്ഡിങ്ങിന്റെ ഉടമസ്ഥനായ രഞ്ജിത്ത് ആർ. നായരുടേതായിരുന്നു ആശയം. 

ഡിസംബർ 29ന് വിവാഹിതരാകുന്ന അർജുന്റെയും ശ്രീലക്ഷ്മിയുടെയും വിവാഹത്തിനു വേണ്ടിയാണ് ടീ ക്ലബ് വെഡ്ഡിങ് കമ്പനി ഈ കിടിലൻ സേവ് ദ് ഡേറ്റ് വിഡിയോ തയാറാക്കിയത്. 

MORE IN SPOTLIGHT
SHOW MORE