സ്വർണം തിരികെയേൽപിച്ചു; പ്രതിഫലം ദൈവം തരുമെന്ന് മറുപടി; സത്യസന്ധതക്ക് കയ്യടി

pakistani-mans-honesty
SHARE

സോഷ്യൽ ലോകം നിറകയ്യടികളോടെ സ്വീകരിക്കുകയാണ് ഈ പാകിസ്താനി തൊഴിലാളിയു‍ടെ സത്യസന്ധത. നഷ്ടമായ സ്വർണക്കമ്മൽ ഉടമയെ തേടിയെത്തി തിരികെ നൽകിയാണ് ഇയാൾ താരമായത്. സത്യസന്ധതക്കൊപ്പം ആ വാക്കുകളും കയ്യടി നേടുകയാണ്. സീഷാന്‍ ഖട്ടക് എന്നയാളാണ് തനിക്കുണ്ടായ അനുഭവം ട്വിറ്ററില്‍ കുറിച്ചത്. 

''ഒരുദിവസം ഞങ്ങളുടെ വീടിൻറെ വാതിലിൽ വന്ന് ഒരാൾ മുട്ടി. വാതില്‍ തുറന്നപ്പോള്‍ നിങ്ങളുടെ സ്വര്‍ണം എപ്പോഴെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് അയാൾ ചോദിച്ചു.  ചോദ്യം കേട്ടപ്പോള്‍ ഖട്ടകിന്‍റെ സഹോദരന്‍ 2015 ല്‍ ഒരു ജോഡി കമ്മല്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് പറഞ്ഞു. അത് കേട്ട തൊഴിലാളി അദ്ദേഹത്തിന്‍റെ പോക്കറ്റില്‍ നിന്ന് കമ്മലുകളെടുത്ത് നല്‍കുകയായിരുന്നുു'', ഖട്ടക് ട്വിറ്ററിൽ കുറിച്ചു. 

അദ്ദേഹത്തിന്‍റെ സത്യസന്ധതയില്‍ സന്തോഷം തോന്നിയ വീട്ടുകാര്‍ക്ക് പ്രത്യുപകാരമായി എന്തെങ്കിലും നല്‍കണമെന്ന് തോന്നി. കുറച്ച് പണം നല്‍കിയപ്പോള്‍ അദ്ദേഹം അത് നിരസിച്ചു. പോക്കറ്റിലിട്ട് കൊടുത്തപ്പോള്‍ തിരികെ ഏല്‍പ്പിച്ചു. അതിനുശേഷം പറഞ്ഞതിങ്ങനെയാണ്: ''ഞാന്‍ ചെയ്തതിനുള്ള പ്രതിഫലം  ദൈവം തരും. ഞാനത് കാത്തിരിക്കും''. 

നിരവധി പേരാണ് പോസ്റ്റ് റീട്വീറ്റ് ചെയ്യുന്നത്. 

MORE IN SPOTLIGHT
SHOW MORE