വഴിയോരത്തിരുന്ന് പാടി; കേട്ട് അഭിനന്ദിച്ച് സാക്ഷാൽ എ.ആര്‍.റഹ്മാൻ; വിഡിയോ

ar-rahman-shares-video
SHARE

രാകേഷ് ഉണ്ണിക്ക് ശേഷം സോഷ്യൽ മീഡിയയിൽ താരമായി ആന്ധ്ര സ്വദേശിനി. സംഗീത ഇതിഹാസം എ.ആർ.റഹ്മാൻ തന്നെ വിഡിയോ ഷെയർ ചെയ്യുകയും യുവതിയെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. 

ആന്ധ്രയിലെ വടിസലേരു എന്ന ഗ്രാമത്തിലെ ബേബി എന്ന യുവതിയാണ് വിഡിയോയിലുള്ളത്. പ്രേമിക്കുടു എന്ന ചിത്രത്തിലെ ഒ ചലിയ എന്ന ഗാനമാണ് ബേബി പാടുന്നത്. 

ശങ്കർ സംവിധാനം ചെയ്ത് പ്രഭുദേവയും നഗ്മയും അഭിനയിച്ച കാതലന്റെ തെലുങ്ക് പതിപ്പാണ് പ്രേമിക്കുടു. സംഗീതസംവിധാനം നിർവഹിച്ച എ.ആർ.റഹ്മാൻ തന്നെയാണ് ഗാനത്തെ അഭിനന്ദിച്ചിരിക്കുന്നത്. മലയാളികൾക്ക് സുപരിചിതമായ 'എന്നവളേ അടി എന്നവളേ' എന്ന ഗാനമാണ് ബേബി മനോഹരമായി പാടിയിരിക്കുന്നത്. മനോഹരമായ ശബ്ദം എന്ന കുറിപ്പോടെയാണ് റഹ്മാൻ വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

വിഡിയോക്ക് പിന്നാലെ സിനിമയിലേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ് ബേബി. ഗാനം കേട്ട തെലുങ്ക് സംഗീതസംവിധായകൻ കൊട്ടി ഗാരുവാണ് ഇവർക്ക് തന്റെ സിനിമയിൽ അവസരം നൽകിയത്. 

MORE IN SPOTLIGHT
SHOW MORE