അമ്മയും മകളും ഒരേ ദിവസം ഒരേ ആശുപത്രിയിൽ ‘അമ്മമാരായി’; അപൂർവം

mom-daughter-birth
SHARE

സോഷ്യൽ ലോകത്ത് വൈറലായിരിക്കുകയാണ് ഇൗ അമ്മയും മകളും. ഒരേ ആശുപത്രിയില്‍ ഒരേ ദിവസം തന്നെ കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയാണ് ഇൗ അമ്മയും മകളും ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. ജോര്‍ജിയ സ്വദേശികളാണ് ഇൗ അമ്മയും മകളും.

നാല്‍പ്പതുകാരിയായ അമ്മ അമാന്‍ഡാ സ്റ്റീഫെന്‍സ് ആണ്‍ കുഞ്ഞിനും ഇരുപത്തിനാലുകാരിയായ മകള്‍ ഹേലി ബക്സ്റ്റണ്‍ പെണ്‍കുഞ്ഞിനുമാണ് ജന്മം നല്‍കിയത്. അമേരിക്കയിലെ ടെക്‌സസിലുള്ള കാരള്‍ട്ടണില്‍ പ്രവര്‍ത്തിക്കുന്ന താനെര്‍ മെഡിക്കല്‍ സെന്ററിലാണ് ഇരുവരുടെയും പ്രസവം.  അമ്മയും മകളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

MORE IN SPOTLIGHT
SHOW MORE