ഇംഗ്ലീഷിൽ 'അടിതെറ്റി' തരൂർ; വീണിടത്ത് ട്രോളി ഒരു കൂട്ടർ; തിരുത്ത്

Sashi
SHARE

ഇംഗ്ലീഷിന്റെ കാര്യത്തിൽ ശശി തരൂർ പുലിയാണെന്ന് കാര്യം ആരും സമ്മതിക്കും. ഇടയ്ക്കിടയ്ക്ക് അധികമാരും കേട്ടിട്ടില്ലാത്ത കടുകട്ടി ഇംഗ്ലീഷ് വാക്കുകൾ പ്രയോഗിച്ച് വായനക്കാരെ അമ്പരപ്പിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യാറുണ്ട് തിരുവനന്തപുരത്തെ എം.പി. ഇവെയെല്ലാം പലപ്പോഴും ട്രോളാകാറുമുണ്ട്. എന്നാൽ ലളിതമായ ഒരു ഇംഗ്ലീഷ് വാക്കിന്റെ സ്പെല്ലിംഗ് തെറ്റിച്ചതാണ് തരൂർ ഇപ്പോൾ ട്രോളാകുന്നത്.

യു.എ.ഇയില്  നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്ന ചിത്രത്തോടൊപ്പം ട്വിറ്ററില് പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അക്ഷരത്തെറ്റ് സംഭവിച്ചത്. എംഇഎസ് കോളേജ് ഓഫ് എജിനീയറിങ് പൂർവ വിദ്യാർഥികളുടെ പരിപാടിയിൽ സംസാരിച്ചതിനെക്കുറിച്ചുള്ള കുറിപ്പിലാണ് അക്ഷരപ്പിശകുണ്ടായത്. Innovation എന്നവാക്കിന് പകരം Innivation എന്ന് തെറ്റി എഴുതുകയായിരുന്നു

പ്രതീക്ഷിക്കാതെ തരൂരിൽ നിന്നുണ്ടായ ഈ പിശക് ആഘോഷിമാക്കിയിരിക്കുയാണ് ട്രോളന്മാർ. നിരവധി പേരാണ് തെറ്റ് ചൂണ്ടിക്കാട്ടി എത്തിയത്. ചിലപ്പോൾ അങ്ങനെയൊരു വാക്ക് ഇംഗ്ലീഷിൽ ഉണ്ടായിരിക്കാമെന്നും അതല്ല, തരൂർ സംഭാവന ചെയ്ത പുതിയ വാക്കായിരിക്കാം ഇതെന്നും പലരും വ്യാഖ്യാനിച്ചു. ഒടുവിൽ തരൂർ തന്നെ തെറ്റ് തിരുത്തി രംഗത്ത് വന്നു.

MORE IN SPOTLIGHT
SHOW MORE