ജീവിതത്തില്‍ ഭര്‍ത്താവിന് മറ്റൊരു പങ്കാളിയാകാം; വേദിയില്‍ പറ്റില്ല: തുറന്നുപറച്ചില്‍

radha-raja-reddy
SHARE

യഥാർഥ ജീവിതത്തിൽ ഭർത്താവിന് മറ്റൊരു പങ്കാളിയുണ്ടാകുന്നതില്‍ എതിർപ്പില്ലെന്ന് പ്രശസ്ത കുച്ചിപ്പുഡി നർത്തകി രാധ റെഡ്ഡി. എന്നാൽ ഭർത്താവ് രാജ റെഡ്ഡിക്ക് നൃത്തവേദിയിൽ താനല്ലാതെ മറ്റൊരു പങ്കാളിയുണ്ടാകുന്നത് സഹിക്കാനാകില്ലെന്നും രാധ റെഡ്ഡി പറഞ്ഞു. ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് തുറന്നുപറച്ചിൽ. ത്രികോണ പ്രണയത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും കുച്ചിപ്പുടി നൃത്തം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഇരുവരും സംസാരിച്ചു.

രാധ റെഡ്ഡിയുടെ സഹോദരി കൗസല്യയുമായി രാജ പ്രണയത്തിലാകുകയും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. ഈ താൽപര്യം മനസിലാക്കിയ രാധ ഈ ബന്ധം അംഗീകരിച്ചിരുന്നു. എന്നാൽ വിവാഹത്തിന് സമ്മതിച്ചത് ഒരു ഉപാധിയോടുകൂടിയായിരുന്നു. താനല്ലാതെ മറ്റാരും രാജയോടൊപ്പം നൃത്തവേദി പങ്കിടാന്‍ പാടില്ല. കൗസല്യ ഒരിക്കലും രാജയോടൊപ്പം നൃത്തം ചെയ്യാന്‍ പാടില്ല എന്നാണ് നിബന്ധന. നിബന്ധന അമ്പത് വർഷം കഴിഞ്ഞിട്ടും ഇരുവരും തെറ്റിച്ചിട്ടില്ല. രണ്ട് ഭാര്യമാരിൽ നിന്നായി രണ്ട് മക്കളുണ്ട് രാജയ്ക്ക്. യാമിനിയും ഭാവനയും. രാധയേയും രാജയേയും കൗസല്യയേയും പോലെ തന്നെ കുച്ചിപ്പുടിയിൽ ഉയരങ്ങൾ താണ്ടുകയാണ് യാമിനിയും ഭാവനയും. 

MORE IN SPOTLIGHT
SHOW MORE