അമ്പരപ്പിച്ച് 'രാജുവേച്ചി'; ലേഡി പൃഥ്വിരാജിന്റെ ഡബ്സ്മാഷ് വൈറൽ; വിഡിയോ

athira-dubsmash
SHARE

പൃഥ്വിരാജിനെ അനുകരിച്ച് സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയാണ് കോഴിക്കോട് സ്വദേശി ആതിര കെ സന്തോഷ്. ഡബ്‌സ്മാഷിലൂടെ കട്ട പൃഥ്വി ഫാനായ ആതിര പ്രേക്ഷകരുടെ ഇഷ്ടം നേടിയിരിക്കുന്നത്. പൃഥ്വിരാജിനെ സ്നേഹത്തോടെ ആരാധകര്‍ രാജുവേട്ടാ എന്നു വിളിക്കുമ്പോൾ ആതിരയെ ‘രാജുവേച്ചി’ എന്നാണ് വിളിക്കുന്നത്. പൃഥ്വിരാജിന്റെ ഡയലോഗുകളും അഭിമുഖത്തിലെ സംഭാഷണങ്ങളുമാണ് ആതിര ഡബ്‍സ്മാഷായി ചെയ്തിരിക്കുന്നത്.

ഡബ്സ്മാഷില്‍ പൃഥ്വരാജിന്റെ എക്സ്പ്രഷൻ പോലും അതുപോലെ അനുകരിച്ചിരിക്കുകയാണ് ആതിര. പൃഥ്വിയുടെ ചെറിയ മുഖഛായ ആതിരയ്ക്കുണ്ടെന്നും ചിലർ അഭിപ്രായപ്പെടുന്നു. ആതിര മീശയും താടിയും വച്ചാല്‍ ഒറിജിനൽ പൃഥിരാജിനെ പോലെയാകുമെന്നും, താരത്തിന്റെ സഹോദരിയായി അഭിനയിക്കാൻ അവസരം കിട്ടട്ടെ എന്നുമാണ് വിഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റ്സ്.

MORE IN SPOTLIGHT
SHOW MORE