'എന്റെ ലിനി ഒരുപാട് ആഗ്രഹിച്ചു കാണും'; സിദ്ധുവിന്റെ ധന്യനിമിഷം പങ്കുവച്ച് സജീഷ്

lini-family
SHARE

ലിനി ബാക്കിവച്ചു പോയ സ്വപ്നങ്ങളിലേക്ക് സജീഷ് ആദ്യചുവടുവച്ച ദിനമായിരുന്നു ഇന്നലെ. വിദ്യാരംഭദിനത്തില്‍ ലിനിയുടേയും സജീഷിന്റെയും ഇളയമകന്‍ സിദ്ധാര്‍ഥ് അച്ഛന്റെ മടയിലിരുന്നു അക്ഷരലോകത്തേക്ക് പിച്ചവച്ചു. ലിനിയുടെ ആഗ്രഹപ്രകാരം ലോകനാര്‍കാവില്‍ വച്ചാണ് സിദ്ധാര്‍ഥ് അക്ഷരമധുരം നുണഞ്ഞത്. ലിനിയുടെ മൂത്തമകന്‍ രിതുലിന്റെ ആദ്യാക്ഷരവും ഇവിടെ വച്ച് തന്നെയായിരുന്നു.

ലോകനാർകാവിലെ ആ ധന്യനിമിഷത്തിന് സാക്ഷിയാകാനും നിരവധി പേരാണ് എത്തിയത്. അമ്മയെ നഷ്ടപ്പെട്ട ആ കുരുന്നുകളെ മാറോട് ചേർത്തുപിടിച്ചു പല അമ്മമാരും. നിഷ്ക്കളങ്കമായ അവരുടെ മുഖംകണ്ടമാത്രയിൽ പലരും കണ്ണീരടക്കാൻ പാടു പെടുന്നുണ്ടായിരുന്നു.

ആ ധന്യനിമിഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു കൊണ്ട് സജീഷ് പങ്കുവച്ച ഒരു കുറിപ്പും നമ്മെ വല്ലാതെ കുത്തിനോവിക്കുന്നുണ്ട്. ‘ആദ്യാക്ഷരം നിന്നിലേക്കെത്തുവാൻ എന്റെ ലിനി ഒരുപാട് ആഗ്രഹിച്ചു കാണും...’–വികാരനിർഭരം സജീഷിന്റെ വാക്കുകൾ

MORE IN SPOTLIGHT
SHOW MORE