പാട്ടിനോടുള്ള ആരാധന മൂത്ത് ഡാൻസ് കളിച്ചു; ജീവാംശം വിണ്ടും അവതരിപ്പിച്ച് അഞ്ജലി

Anjali-dancer
SHARE

തീവണ്ടിയിലേ ജീവാംശമായ എന്ന ഗാനത്തേക്കാള്‍ ഇന്ന് കേരളത്തില്‍ താരമാകുന്നത് ആ ഗാനം നൃത്തരൂപത്തില്‍ അവതരിപ്പിച്ച നര്‍ത്തകി അ‍ഞ്‍ജലി ഹരിയാണ്. ഗാനത്തോടുള്ള ആരാധന മൂത്ത് ഡാന്‍സ് സ്കൂളായ കലാകളരിയുടെ ഫേസ്ബുക്ക് പേജില്‍ അ‍ഞ്‍‍ജലി പോസ്റ്റു ചെയ്ത വീഡിയോ ഇതിനോടകം തന്നെ എട്ടുലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. നൃത്തത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് കൂടുതല്‍ ദൂരങ്ങള്‍ താണ്ടുകയാണ് പത്മ സുബ്രമണ്യത്തിന്റെ ശിഷ്യയുടെ ആഗ്രഹം. 

സോഷ്യല്‍ മീഡിയില്‍ തരംഗമായ ആ നൃത്തം കനകക്കുന്നില്‍ വീണ്ടും അവതരിപ്പിക്കുമ്പോള്‍  സ്പ്നലോകത്താണ് അജ്ഞലി. ഡാന്‍സ് പരിശീലത്തിനിടേ ചെയ്ത് ഒരു നൃത്ത ഇത്രത്തോളം ജനഹൃദയം കീഴടക്കുമെന്ന് അഞ്ജലി കരുതിയില്ല. മൂന്നാം ക്ലാസ് മുതല്‍ നൃത്തം അഭ്യസിക്കുന്ന അഞ്‍ജലി ഇന്ന് നാനൂറിലേറേ കുട്ടികളുടെ ഗുരുവാണ്.ഭരതനാട്യവും മോഹനിയാട്ടവും ജീവിതതപസ്യയാക്കിയിരിക്കുന്ന അ‍ജ്ഞലിയുടെ ലക്ഷ്യം നൃത്തത്തില്‍ കൂടുതല്‍ ഉയരങ്ങളാണ്.

തൃശ്ശൂര്‍ സ്വദേശിനിയായ അ‍‍ജ്ഞലി കോട്ടയത്തിന്റെ മരുമകളാണ്. നൃത്തം തരംഗമായതോടെ സിനിമയിലേക്ക് ധാരാളം ക്ഷണങ്ങള്‍ എത്തുന്നുണ്ട്. പക്ഷെ നര്‍ത്തകിയായി കൂടുതല്‍ വേദികള്‍ നിറയുകയാണ് ലക്ഷ്യം. നല്ല അവസരങ്ങള്‍ വന്നാല്‍ സിനിമയില്‍  നോക്കാം എന്നും കേരളം നെഞ്ചേറ്റിയ ഈ കലാകാരി പറയുന്നു.

MORE IN SPOTLIGHT
SHOW MORE