400 വര്‍ഷം പഴക്കമുള്ള പോര്‍ച്ചുഗീസ് കപ്പല്‍ കണ്ടെത്തി; ഉള്ളില്‍ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനം

ship-found-sea
SHARE

ഇന്ത്യയിൽ നിന്ന് സുഗന്ധവ്യഞ്ജനങ്ങളുമായി യാത്ര തിരിച്ച കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഏകദേശം 400 വര്‍ഷം പഴക്കമുള്ള പോർച്ചുഗീസ് കപ്പലിന്റെ അവശിഷ്ടങ്ങളാണ് ആഴക്കടലിൽ നിന്നും കണ്ടെടുത്തത്. ലിസ്ബണിന് സമീപമുള്ള കാസ്‌കെയിസില്‍ നിന്നാണ് 40 അടി നീളത്തില്‍ കപ്പലിന്റെ അടിവശമാണ് കണ്ടെത്തിയിരിക്കുന്നത്.

പോര്‍ച്ചുഗീസ് നേവിയും ലിസ്‌ബോണിലെ നോവ സര്‍വകലാശാലയും ചേര്‍ന്നു നടത്തിയ തെരച്ചിലിനൊടുവിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്താനായത്. 1575-1625 കാലത്ത് നിര്‍മിച്ചതാണ് കപ്പല്‍. ഇന്ത്യയില്‍ നിന്ന് സുഗന്ധവ്യഞ്ജനങ്ങളുമായി മടങ്ങുന്നതിനിടെ കപ്പല്‍ തകരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

'പൈതൃകപരമായി നോക്കിയാൽ ഇത് ദശാബ്ദത്തിന്റെ കണ്ടെത്തലാണ്' എന്നായിരുന്നു ഇൗ സംഘത്തിന് നേതൃത്വം നൽകിയ പ്രോജക്ട് ഡയറക്ടർ ജോർജ് ഫ്രെരിയുടെ വാക്കുകൾ. സുഗന്ധവ്യഞ്ജനങ്ങളും ഒൻപത് വെങ്കല പീരങ്കിത്തോക്കുകളും ചൈനീസ് മൺപാത്രങ്ങളും ചെറിയ കവടികളും സാമ്രാജ്യത്വകാലത്ത് അടിമ വ്യാപാരത്തിന് ഉപയോഗിച്ച നാണയങ്ങളും അവശിഷ്ടങ്ങളിൽ നിന്ന് സംഘം കണ്ടെത്തി.  കപ്പലിൻറെ ഭാഗങ്ങൾ നശിച്ചെങ്കിലും അതിനുള്ളിലെ സുഗന്ധവ്യഞ്ജനങ്ങളടക്കമുള്ളവ നല്ലതുപോലെ പൊതിഞ്ഞുസൂക്ഷിച്ചിരുന്നു. 

പോർച്ചുഗലിനും ഇന്ത്യയ്ക്കും ഇടയിലുള്ള വാണിജ്യവ്യാപാരം ശക്തമായിരുന്ന കാലത്ത് തകർന്നതാണ്  ഇൗ കപ്പലെന്നും സംഘം വിശദീകരിക്കുന്നു.

MORE IN SPOTLIGHT
SHOW MORE